Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈ ഷുഡ് ബോയ്സ് ഹാവ് ആൾ ദ ഫൺ

leona

വാഹന ഡീലർഷിപ്പുകളിൽ ധാരാളം സ്ത്രീ സെയിൽസ് എക്സിക്യൂട്ടീവുകളെ കാണാറുണ്ട്. വാതോരാതെ സംസാരിക്കുന്ന ഇവരിൽ പലർക്കും വാഹനം ഓടിക്കാൻ തന്നെ അറിയണമെന്നില്ല. എന്നാൽ വാഹനം ഒാടിക്കാൻ മാത്രമല്ല വേണമെങ്കിൽ ഒന്നാന്തരമായി ഡ്രിഫ്റ്റ് ചെയ്തു കാണിക്കും ഇക്കൂട്ടരിൽ ചിലർ.

leona1

മലേഷ്യയിലെ മിത്സുബുഷിയുടെ ഷോറൂമില്‍ ട്രൈറ്റൺ പിക്കപ്പ് വാങ്ങാനെത്തിയവരാണ് സെയിൽസ് എക്സിക്യൂട്ടീവിന്റെ തകർപ്പൻ പ്രകടനം കണ്ടത്. സെയില്‍സ് എക്സിക്യൂട്ടീവ് ആയി എത്തിയത് മലേഷ്യയിലെ പ്രോ ഡ്രിഫ്റ്റിങ് ചാമ്പ്യൻ ലിയോണ ചിന്നാണ്. ഈ വിഡിയോ മികച്ച ഡ്രൈവർമാർ എന്നു കരുതുന്ന ആണുങ്ങൾക്കുള്ളൊരു മുന്നറിയിപ്പാണ്. ‌

Sales Girl Drifts Customers in Pickup Truck

മിത്സുബുഷി ഷോറൂം തയ്യാറാക്കിയ ഈ സർപ്രൈസിൽ ശരിക്കും ‍ഞെട്ടിയത് ഉപഭോക്താക്കളാണ്. നേരത്തെ ഇത്തരത്തിൽ ഡ്രൈവിങ് സ്കൂളിലെ അധ്യാപകരെ ലിയോണ ഞെട്ടിച്ചിരുന്നു. യുട്യൂബിൽ ഹിറ്റായ പറ്റിക്കല്‍‌ വിഡിയോ ഇതുവരെ 15 ലക്ഷം ആളുകളാണ് കണ്ടത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.