Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണണോ 360 ഡിഗ്രി പരസ്യം?

lexus-rx

പരസ്യ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. പഴയകാലത്തെ വാഹന പരസ്യങ്ങളിൽ, എന്താണ് ആ മോഡലിന്റെ പ്രത്യേകതയെന്നും എന്തുകൊണ്ട് ആ മോഡൽ വാങ്ങണമെന്നുമെല്ലാം പറഞ്ഞാൽ മതിയായിരുന്നു എന്നാൽ ഇന്ന് അതല്ല അവസ്ഥ. കാണുന്നവരെ ആകർഷിക്കുന്നതും വ്യത്യസ്തവുമായിരിക്കണം പരസ്യങ്ങൾ. അതിനായി പുതിയ സാങ്കേതിക വിദ്യകളാണ് വാഹന നിർമ്മാതാക്കൾ സ്വീകരിക്കുന്നത്.

ലക്സസ് എസ് യു വി, ആർ എക്സിന് വേണ്ടി ചിത്രീകരിച്ച 360 ഡിഗ്രി പരസ്യമാണിപ്പോൾ ശ്രദ്ധേയമാക്കുന്നത്. ലക്സസ് ഓസ്ട്രേലിയ‌യ്ക്കു വേണ്ടി പ്രശസ്ത സ്കൈ ഡൈവർ ജെബ് കൊർലിസിന്റെ സഹായത്തോടെയാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. 12000 അടി ഉയരത്തിലൂടെ പോകുന്ന വിമാനത്തിൽ നിന്ന് ചാടി ലക്സസിന്റെ എസ് യു വി, ആർ എക്സ് മോഷ്ടിക്കുന്നതാണ് പരസ്യത്തിന്റ ഇതിവൃത്തം.

360 experience – LEXUS RX

1997 മുതൽ വിപണിയിലുള്ള എസ് യു വിയാണ് ലക്സസ് ആർ എക്സ്. 2015 ൽ പുറത്തിറങ്ങിയ ലക്സസ്‍ ആർ എക്സിന്റെ 2016 ഓസ്ട്രേലിയൻ പതിപ്പിന് വേണ്ടിയാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്.