Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോൺ എടുത്തില്ല ലോട്ടറിയടിച്ച 5 കോടിയുടെ കാർ സർക്കാരിന്

batik-air Batik Air

ഒരോ ഫോൺകോളുകളും വിലപ്പെട്ടതാണ്. അതിൽ ഏതാണ് നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതെന്ന് അറിയില്ല, അതുകൊണ്ടു തന്നെ എടുക്കാതെ വിടുന്ന ഓരോ വിളികള്‍ക്കും അതിന്റേതായ പ്രധാന്യമുണ്ട്. അത്തരത്തിലൊരു നിർഭാഗ്യവാന് നഷ്ടപ്പെട്ടിരിക്കുന്നത് ഏകദേശം അഞ്ച് കോടി രൂപ വില വരുന്ന റോൾസ് റോയ്സ് ഗോസ്റ്റാണ്. ഇന്ത്യയിലല്ല അങ്ങ് ഇന്തോനേഷ്യയിലാണ് സംഭവം. ലക്കി ഡ്രോയിൽ പങ്കെടുത്ത് വിജയിച്ച വിജയി ഫോൺ എടുക്കാത്തതുകൊണ്ട് മത്സരം നടത്തിയവർ റോൾസ് റോയ്സ് കാർ സർക്കാരിന് നൽകി.

batik-air-1 Photo Courtesy: Facebook

ഇന്തോനേഷ്യൻ വിമാന കമ്പനിയായ ബാതിക് എയർ നടത്തിയ മത്സരത്തിലെ വിജയിക്കാണ് കാർ നഷ്ടമായത്. ഫ്ലൈ വിത്ത് ബാതിക് എയർ‌, ഹോം ടു റോൾസ് റോയിസ് എന്ന മത്സരത്തിലെ ഭാഗമായി 2015 ആഗസ്റ്റ് മുതൽ 2016 ജനുവരി വരെ ബാതിക് എയറിൽ യാത്രചെയ്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. എന്നാൽ വിജയികള്‍ ആരും തന്നെ ഫോൺ എടുത്തില്ലെന്നാണ് വിമാന കമ്പനി പറയുന്നത്.

Rolls-Royce-Ghost_2010 Rolls Royce Ghost

ആദ്യ മൂന്നു വിജയികളേയും ബന്ധപ്പെടാൻ ശ്രമിച്ചെന്നും അവർ ആരും തന്നെ ഫോൺ എടുത്തില്ലെന്നുമാണ് ബാതിക് എയർ പറയുന്നത്. ഇന്തോനേഷ്യൻ നിയമ പ്രകാരം. ലോട്ടറിയിൽ വിജയിയെ കണ്ടെത്താനാകാതെ വന്നാൽ ആ സമ്മാനം സർക്കാരിന് നൽകണം. അതുപ്രകാരമാണ് ഏകദേശം 10 ബില്യൺ ഇന്തോനേഷ്യൻ റുപ്യ (ഏകദേശം 5 കോടി രൂപ) വിലവരുന്ന റോൾസ് റോയസ് ഗോസ്റ്റ് ഇന്തോനേഷ‍്യൻ സർക്കാരിന്റെ സോഷ്യൽ വെൽഫെയർ വകുപ്പിന് നൽകിയത്. 6592 സിസി എൻജിനാണ് റോൾസ് റോയ്സ് ഉപയോഗിക്കുന്നത് 5250 ആർപിഎമ്മിൽ 563 ബിഎച്ച്പി കരുത്തും 1500 ആർപിഎമ്മിൽ 780 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഇന്ത്യയിൽ 2014 ന് പുറത്തിറങ്ങിയ റോൾസ് റോയിസ് ഗോസ്റ്റ് സീരിസ് 2 ന് 4.5 കോടി രൂപയാണ് വില.