Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടേൺ ഇൻഡികേറ്ററും ബ്രേക്ക് ലൈറ്റുമുള്ള ഹെൽമറ്റുമായി ലുമോസ്

Lumos Smart Bicycle Helmet

സൈക്കിൾ സവാരി ഇഷ്ടപ്പെടുന്നവർക്ക് ബ്രേക്ക് ലൈറ്റും ടേൺ ഇൻഡികേറ്ററുമുള്ള ഹെൽമറ്റുമായി എത്തിയിരിക്കുകയാണ് ലുമോസ് എന്ന സൈക്കിൽ ഹെൽമറ്റ് നിർമ്മാണ കമ്പനി. രാത്രിയിൽ സൈക്കിളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിലുള്ള ഹെൽമറ്റുകൾ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. 

ഹെൽമറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ആക്‌സിലറോമീറ്റർ വേഗത സ്വയം മനസിലാക്കി, ബ്രേക്ക് ചെയ്യുമ്പോൾ ഹെൽമറ്റിലെ ബ്രേക്ക് ലൈറ്റുകൾ തെളിയും. അതുപോലെ തന്നെ സൈക്കിളിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്റ് സ്വിച്ചുവഴി എങ്ങോട്ടാണ് നാം വളയുന്നതെന്ന് പിന്നിലെ ആളുകളെ അറിയിക്കാനും സാധിക്കും. അറുപത് എൽഇഡി ലൈറ്റുകളാണ് ഹെൽമറ്റിലുള്ളത്. 100 എംഎഎച്ച് കപ്പാസിറ്റി ബാറ്ററിയുള്ള ഹെൽമറ്റ് യു എസ് ബി കേബിൾ വഴി 2.5 മണിക്കൂർകൊണ്ട് ഫൂൾ ചാർജ് ചെയ്യാനും സാധിക്കും.

Lumos Smart Bicycle Helmet

ദിവസവും അരമണിക്കൂർ മാത്രം യാത്രക്ക് ഉപയോഗിക്കുകയാണെങ്കിൽ ഒരാഴ്ച്ച ഹെൽമറ്റിലെ ചാർജ് നിൽക്കുമെന്നാണ് കമ്പനി പറയുന്നത്. വാട്ടർ റെസിസ്റ്റായതുകൊണ്ട്് മഴയത്തും ധരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ക്രാഷ് സേഫ്റ്റി സർട്ടിഫിക്കേഷനും പാസായിട്ടുള്ള ഹെൽമറ്റ് അടുത്തവർഷം ഏപ്രിലിൽ പുറത്തിറങ്ങും. ഏകദേശം 170 ഡോളറായിരിക്കും വില.