Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്ര ഫസ്റ്റ് ചോയിസ് ഇനി പത്തനംതിട്ടയിലും

Mahindra-First-Choice-logo

വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ യൂസ്ഡ് കാർ നെറ്റുവർക്കായ ഫസ്റ്റ് ചോയിസിന്റെ ഷോറൂം ഇനി പത്തനംതിട്ടയിലും. കേരളത്തിലെ 33-ാമത്തെ ഷോറൂം മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് ലിമിറ്റഡ് റീട്ടെയിൽ ബിസിനസ് വൈസ് പ്രസിഡന്റ് തരുൺ നഗർ ഉദ്ഘാടനം ചെയ്തു.

Kainikkara Inguration2 കേരളത്തിലെ 33-ാമത്തെ ഷോറൂമിന്റെ ഉദ്ഘാടനം മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസ് ലിമിറ്റഡ് റീട്ടെയിൽ ബിസിനസ് വൈസ് പ്രസിഡന്റ് തരുൺ നഗർ നിർവ്വഹിക്കുന്നു. കെ എസ് തുഷാര്‍, വി.കെ. ആദര്‍ശ്, മോഹൻ കെ കെ തുടങ്ങിയവർ സമീപം

രാജ്യത്തെ യൂസ്ഡ് കാർ വിപണി ലക്ഷ്യം വെച്ച് 2007ല്‍ ആരംഭിച്ച കമ്പനിക്ക് നിലവില്‍ രാജ്യത്താകമാനം 601 ഔട്ട്‌ലെറ്റുകളാണുള്ളത്. ഈ സാമ്പത്തിക വർഷം ഔട്ട്‌ലെറ്റുകളുടെ എണ്ണം 700 ആക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നതെന്നും ദക്ഷിണേന്ത്യയിലെ ഔട്ട്‌ലെറ്റുകളുടെ എണ്ണം ഈ വര്‍ഷം 125 ആയി ഉയര്‍ത്തുമെന്നും തരുൺ നഗർ പറഞ്ഞു.

ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങുന്ന കാറുകള്‍ക്കൊപ്പം ഫിനാന്‍സ്, ഇന്‍ഷ്വറന്‍സ്, ആക്‌സിസറീസ്, മറ്റു ഡോക്യുമെന്റേഷന്‍ സേവനങ്ങൾ തുടങ്ങിയവയും നൽകുമെന്ന് ഔട്ട്‌ലെറ്റ് ഫ്രാഞ്ചൈസിയായ കൈനിക്കറ മോട്ടോഴ്സ് മാനോജിംഗ് ഡയറക്റ്റർ മോഹൻ അറിയിച്ചു. മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് പാൻ ഇന്ത്യ ഡീലർ ഡവലപ്പ്മെന്റ് തലവൻ കെ എസ് തുഷാര്‍, മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് വീല്‍സ് ലിമിറ്റഡ് സ്റ്റേറ്റ് ഹെഡ് വി.കെ. ആദര്‍ശ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.