Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹീന്ദ്രയുടെ ‘എം പ്ലസ്’ മെഗാ ക്യാംപ് 7 മുതൽ

മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) യാത്രാവാഹനങ്ങൾക്കുള്ള വിപുലമായ സൗജന്യ പരിശോധനാ ക്യാംപായ ‘എം പ്ലസ്’ തിങ്കളാഴ്ച ആരംഭിക്കും. രാജ്യത്തെ നാനൂറ്റി അൻപതിലേറെ മഹീന്ദ്ര അംഗീകൃത വർക്ഷോപ്പുകൾ പങ്കാളിയാവുന്ന ‘എം പ്ലസ്’ 13 വരെ തുടരും. ‘ബൊലേറൊ’, ‘സ്കോർപിയൊ’, ‘താർ’, ‘സൈലോ’, ‘ക്വാണ്ടൊ’, ‘വെരിറ്റൊ’, ‘വെരിറ്റൊ വൈബ്’, ‘ലോഗൻ’, ‘എക്സ് യു വി 500’, ‘ടി യു വി 300’, ‘കെ യു വി 100’, ‘റെക്സ്റ്റൻ’ എന്നിവയ്ക്കു വേണ്ടിയാണു മഹീന്ദ്ര ‘എം പ്ലസ്’ മെഗാ സർവീസ് ക്യാംപ് സംഘടിപ്പിക്കുന്നത്. വിശദമായ, 75 പോയിന്റ് പരിശോധനയാണ് ക്യാംപിലെത്തുന്ന വാഹനങ്ങൾക്കു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. വിദഗ്ധരായ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലുള്ള പരിശോധന തികച്ചും സൗജന്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. സ്പെയർ പാർട്സിലും ലേബർ നിരക്കിലും ഇളവുകൾക്കു പുറമെ സമ്മാനങ്ങൾ നേടാനും ക്യാംപിൽ അവസരമുണ്ടാകും.

കടന്നു പോയ വർഷങ്ങൾക്കിടെ ‘എം പ്ലസ്’ മെഗാ സർവീസ് ക്യാംപ് വേറിട്ട സർവീസ് ബ്രാൻഡായി വളർന്നിട്ടുണ്ടെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് ഡിവിഷൻ സീനിയർ വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് കസ്റ്റമർ കെയർ) വീജേ രാം നക്ര അഭിപ്രായപ്പെട്ടു. ‘നിങ്ങളോടൊപ്പം എപ്പോഴും’ എന്ന മഹീന്ദ്രയുടെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ഈ ക്യാംപെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനവുമായി ഏറ്റവുമടുത്തുള്ള മഹീന്ദ്ര അംഗീകൃത വർക്ഷോപ്പിൽ നടക്കുന്ന ‘എം പ്ലസ്’ മെഗാ ക്യാംപ് സന്ദർശിച്ചു വിവിധ ആനുകൂല്യങ്ങൾ സ്വന്തമാക്കാം; അല്ലെങ്കിൽ മഹീന്ദ്ര വിത്ത് യു ഹമേശ ഹെൽപ്ലൈൻ നമ്പറായ 1800 209 6006 വിളിച്ച് പേരു റജിസ്റ്റർ ചെയ്ത് അപ്പോയിന്റ്മെന്റ് നേടാം. വർക്ഷോപ്പുകളിൽ നടക്കുന്ന നറുക്കെടുപ്പിലൂടെയാണു സന്ദർശകർക്ക് സൗജന്യ സമ്മാനം ലഭിക്കുക. അതേസമയം സ്പെയർ പാർട്സിനും ലേബർ നിരക്കിലുമൊക്കെയുള്ള ഇളവ് ‘എം പ്ലസ്’ മെഗാ സർവീസ് ക്യാംപിലെത്തുന്ന എല്ലാവർക്കും അനുവദിക്കും.

Your Rating: