Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോർച്യൂണറിന് എതിരാളിയുമായി മഹീന്ദ്ര

ssangyong-liv-2-concept LIV-2 Concept

ജാപ്പനീസ് വാഹന നിർമാതാക്കളുടെ എസ് യു വി ഫോർച്യൂണറിന് എതിരാളിയുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര എത്തുന്നു. പ്രീമിയം എസ് യു വി സെഗ്മെന്റിൽ‌ മഹീന്ദ്ര ആന്റ് മഹീന്ദ്ര പുറത്തിറക്കുന്ന വാഹനം ഫോഡ് എൻഡവർ, ടൊയോട്ട ഫോർച്യൂണർ തുടങ്ങിയ എസ് യു വികളുമായിട്ടാണ് ഏറ്റുമുട്ടുക. വൈ 400 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന എസ് യു വി സാങ്‌യോങ് റെക്സ്റ്റണിന്റെ രണ്ടാം തലമുറയായിരിക്കും. കഴിഞ്ഞ വർഷത്തെ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എൽഐവി-2 കൺസെപ്റ്റിൽ നിന്നായിരിക്കും പുതിയ ഫുൾ സൈസ് എസ് യു വിയെ മഹീന്ദ്ര വികസിപ്പിക്കുക.

ssangyong-liv-2-concept-3 LIV-2 Concept

രാജ്യാന്തര വിപണിയിൽ രണ്ടാം തലമുറ റെക്സ്റ്റണായി എത്തുന്ന വാഹനം ഇന്ത്യയിൽ മഹീന്ദ്രയുടെ ലേബലിൽ തന്നെയാകും എത്തുക. സാങ്‌യോങ്ങിന്റെ റെക്സ്റ്റണിന്റെ ആദ്യ തലമുറ ഇന്ത്യയിലെത്തിയെങ്കിലും വിപണിയിൽ പരാജയമായിരുന്നു എന്നതാണ് മഹീന്ദ്രയുടെ ലേബലിൽ റെക്സ്റ്റണിന്റെ രണ്ടാം തലമുറയെ പുറത്തിറക്കാൻ പ്രേരിപ്പിക്കുന്നത്. പ്രീമിയം എസ് യു വി സെഗ്മെന്റിലെ ബെസ്റ്റ് ഇൻ ക്ലാസ് ഫീച്ചറുകളുമായിട്ടാകും വൈ 400 എത്തുക. 4.85 മീറ്റർ നീളവും 1.96 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുണ്ടാകും പുതിയ എസ് യു വിക്ക്.

ssangyong-liv-2-concept-1 LIV-2 Concept

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് കണക്റ്റിവിറ്റിയോടു കൂടിയ 9.2 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെൻമെന്റ് സിസ്റ്റം, മാസാജിങ് ഫങ്ഷനോടു കൂടിയ സീറ്റുകൾ എന്നിവ വാഹനത്തിലുണ്ടാകും. പിന്നിലെ യാത്രക്കാർക്കായി സീറ്റുകളുടെ ഹെഡ് റെസ്റ്റിൽ 10.1 ഇഞ്ച് സ്ക്രീനും ഒരുക്കിയിട്ടുണ്ട്. പെട്രോൾ ഡീസൽ പതിപ്പുകളിൽ വാഹനം ലഭ്യമായിരിക്കും. 2.0 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിന് 225 ബിഎച്ചിപി കരുത്തും 349 എൻഎം ടോർക്കും നൽകും. 2.2 ലീറ്റർ ടർബൊ ഡീസൽ എൻജിൻ 184 ബിഎച്ചിപി കരുത്തും 420 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 2017 ലെ കൊറിയ സോൾ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ആ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോർച്യൂണറിനെക്കാള്‍ നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ വിലക്കുറവായിരിക്കും വൈ 400 എന്നാണ് പ്രതീക്ഷിക്കുന്നത്. 

Your Rating: