Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്തി പുതിയ എക്സ് യു വി 500

Mahindra XUV 500

മഹീന്ദ്ര എക്സ്യുവി 500ന്റെ പുതുക്കിയ മോഡൽ വിപണിയിലെത്തി. 11.21 ലക്ഷം മുതൽ വില വരുന്ന കാറിന് വളരെ ചെറിയ മാറ്റങ്ങൾ മാത്രമാണ് നിർമാതാക്കൾ വരുത്തിയിട്ടുള്ളത്.

പുതുക്കിയ ഗ്രിൽ, കറുത്ത പശ്ചാത്തലത്തിലുള്ള ഹെഡ് ലൈറ്റുകൾ, എൽ രൂപത്തിലുള്ള ഫോഗ് ലാംപുകൾ, എസ് രൂപത്തിലുള്ള എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകൾ എന്നിവയാണ് പ്രധാന ആകർഷണം. ചെറിയ ചില മാറ്റങ്ങൾ ഒഴിച്ചാൽ പിറകു വശം പഴയ കാറിന്റേത് പോലെ തന്നെ.

Dual-Tone Dashboard Dual-Tone Dashboard

ഡാഷ് ബോർഡിൽ ചെറിയ മാറ്റങ്ങളുണ്ട്. എഞ്ചിൻ സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണുകൾ പുതിയ മോഡലിൽ എത്തി. 7 ഇഞ്ച് ഇൻഫോട്ടെയിൻമെന്റ് സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകൾ, സൺറൂഫ് എന്നിവയും പുതിയ മോഡലിൽ ഉണ്ട്. 15 കിമീ മൈലേജ് കിട്ടിയിരുന്ന പഴയ മോഡലിൽ നിന്ന് പുതിയ കാറിലേക്ക് എത്തുമ്പോൾ ഇന്ധനക്ഷമത 16 കിമീ ആകും.

മോഡൽ പുതുക്കിയതിനോടൊപ്പം ഡബ്ല്യു 10 എന്ന ടോപ് വേരിയന്റും മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. 15.99 ലക്ഷമാണ് ഇൗ വേരിയന്റിന്റെ വില.

Icy Blue Lounge lighting Icy Blue Lounge lighting

വിവിധ വേരിയന്റുകളുടെ വില ഇപ്രകാരം

എക്സ്യുവി 500 ഡബ്ല്യു 4 4*2 - 11.21 ലക്ഷം

എക്സ്യുവി 500 ഡബ്ല്യു 6 4*2 - 12.48 ലക്ഷം

എക്സ്യുവി 500 ഡബ്ല്യു 8 4*2 - 14.18 ലക്ഷം

എക്സ്യുവി 500 ഡബ്ല്യു 10 4*2 - 14.99 ലക്ഷം

എക്സ്യുവി 500 ഡബ്ല്യു 8 4*4 - 14.99 ലക്ഷം

എക്സ്യുവി 500 ഡബ്ല്യു 10 4*4 - 15.99 ലക്ഷം