Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയുടെ ബെൻസ് ക്യാരവാൻ

benz-sprinter Mercedes Benz Sprinter

ക്യാരവാനുകൾ എന്നും സിനിമാ താരങ്ങളുടെ ഇഷ്ട വാഹനമാണ്. ഷൂട്ടിങ്ങിനിടെ വിശ്രമിക്കാനും യാത്രകൾക്കുമാണ് താരങ്ങൾ ക്യാരവാനുകൾ ഉപയോഗിക്കുന്നത്. മലയാളത്തിലെ മെഗാതാരം മമ്മൂട്ടിയുടെ ബെൻസ് ക്യാരവാനാണിപ്പോള്‍ സോഷ്യൽ മിഡിയയിലെ താരം.

ഷൂട്ടിങ്ങിനിടെ ഒരു ആരാധകനാണ് മമ്മൂട്ടിയുടെ ക്യാരവാനിന്റെ വിഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ബെൻസിനുള്ള സ്പിന്റർ വാൻ മമ്മൂട്ടി ഇറക്കുമതി ചെയ്തതാണ് ക്യാരവാനാക്കി മാറ്റിയത്. ആറുപേർക്കിരിക്കാവുന്ന രീതിയിലാണ് വാൻ സജ്ജമാക്കിയിരിക്കുന്നത്.

1995 മുതൽ രാജ്യന്തര വിപണിയിലുള്ള മെഴ്സഡീസ് ബെൻസിന്റെ വാനാണ് സ്പിന്റർ. 2143 സിസി നാലു സിലിണ്ടർ‌ എൻജിൻ‌ ഉപയോഗിക്കുന്ന കാറിന് 3800 ആർപിഎമ്മിൽ 120 കിലോവാട്ട് കരുത്തും 1600-2400 ആർപിഎമ്മിൽ 360 എൻ‌എം ടോർക്കുമുണ്ട്. കോതമംഗത്തെ ഓജസ് ബോഡി ഡിസൈൻ കമ്പനിയാണ് ബെൻസ് സ്പിന്ററെ ക്യാരവാനാക്കി മാറ്റിയത്. നേരത്തെ മമ്മൂട്ടിക്ക് പിറന്നാൾ സമ്മാനമായി ദുൽക്കർ സൽമാൻ ബെൻസ് എസ് ക്ലാസ് നൽകിയിരുന്നു.

Your Rating: