Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സീറ്റിൽ നിന്ന് മാറി സാഹസിക ഡ്രൈവിങ്

ഡ്രൈവർ തന്റെ സീറ്റിൽ നിന്ന് മാറി അപ്പുറത്തിരുന്ന് ട്രക്ക് ഒാടിച്ചാൽ എങ്ങനെയിരിക്കും ? അതും 100 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ. വിശ്വസിക്കാൻ പ്രയാസപ്പെടേണ്ട. സംഭവം സത്യം തന്നെ.

സൗദിയിലെ തിരക്കുള്ള ഒരു ഹൈവേയിലാണ് സംഭവം. ഡ്രൈവർ ആകട്ടെ ഇന്ത്യക്കാരനും. കക്ഷി പാട്ട് ഒക്കെ കേട്ട് സീറ്റിൽ നിന്ന് മാറി ഇരുപ്പാണ്. ഇടയ്ക്ക് ദിശ തെറ്റുന്ന ട്രക്കിനെ ഇടതു കൈ കൊണ്ട് കക്ഷി നിയന്ത്രിക്കുന്നുണ്ട്. ഇതിനിടെ തന്റെ സാഹസപ്രവർത്തിയുടെ വിഡിയോയും പകർത്തി ഇൗ മിടുക്കൻ. അതു പക്ഷേ അയാൾക്ക് തന്നെ പാരയായി.

വിഡിയോ സമൂഹമാധ്യമങ്ങളില്‌ വൈറലായതോടെ അധികാരികൾ ഇയാളെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. ഒടുവിൽ സ്പോൺസറുടെ സഹായത്തോടെ ആളെ തിരിച്ചറിഞ്ഞു. അശ്രദ്ധയോടെ, തീരെ നിസ്സാരമായി അപകടകരമായി തന്റെ ജോലി ചെയ്തതിന് ഇയാളെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ജോലിയിൽ നിന്നും ‘സാഹസികനെ പറഞ്ഞു വിട്ടു. ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് തിരികെ വിടാനാണ് സാധ്യത.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.