Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓൾട്ടോ’യ്ക്കു പ്രത്യേക ‘ഓണ’പതിപ്പുമായി മാരുതി

Maruti Alto 800 Onam Edition

ഓണം പ്രമാണിച്ചു മാരുതി സുസുക്കി ചെറുകാറായ ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പ് കേരളത്തിൽ വിൽപ്പനയ്ക്കെത്തിച്ചു. മലയാളത്തിന്റെ പുതുവർഷപ്പുലരിയായ ചിങ്ങം ഒന്നിനു വിവിധ മോഡലുകളിലായി മൊത്തം മൂവായിരത്തോളം കാറുകളാണു കമ്പനി ഉടമകൾക്കു കൈമാറിയത്. ഇതിൽ ആയിരത്തോളം ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പായിരുന്നെന്നും മാരുതി സുസുക്കി അറിയിച്ചു.

മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം കേരളം പ്രധാന വിപണിയാണെന്നും ‘ഓൾട്ടോ 800’ ഇവിടെ ഏറ്റവുമധികം വിൽക്കപ്പെടുന്ന മോഡൽ ആണെന്നും കമ്പനിയുടെ ദക്ഷിണ മേഖല കൊമേഴ്സ്യൽ ബിസിനസ് മേധാവി രാം സുരേഷ് അകെല്ല വിശദീകരിച്ചു. സാധാരണ ‘ഓൾട്ടോ’യിൽ പതിനഞ്ചോളം സൗകര്യങ്ങൾ അധികമായി ലഭ്യമാക്കിയാണ് ഓണക്കാല പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഓണക്കാലത്തു മികച്ച വിൽപ്പന കൈവരിക്കാൻ ‘ഓൾട്ടോ’യുടെ ഈ പരിമിതകാല പതിപ്പിനു കഴിയുമെന്നും അകെല്ല പ്രതീക്ഷ പ്രകടിപ്പിച്ചു.

റിവേഴ്സ് പാർക്കിങ് സെൻസർ, മ്യൂസിക് സിസ്റ്റം, പവർ കാർ ചാർജർ, ഓണം ഗ്രാഫിക്സും ബാഡ്ജിങ്ങും, എബ്രോയ്ഡറി ചെയ്ത കുഷ്യൻ, ഡിസൈനർ സീറ്റ് കവർ തുടങ്ങിയവയാണ് ‘ഓൾട്ടോ’യുടെ പ്രത്യേക പതിപ്പിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. ഇത്രയേറെ സൗകര്യങ്ങൾക്ക് അധിക വിലയായി 17,350 രൂപയാണ് ഈടാക്കുക. സാധാരണ നിരക്കിനെ അപേക്ഷിച്ച് 26% വിലക്കിഴിവിലാണ് ഈ സംവിധാനങ്ങൾ ഓണം പ്രമാണിച്ച് ലഭ്യമാക്കുന്നതെന്നും കമ്പനി അവകാശപ്പെട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.