Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്സവകാല സർവീസ് ക്യാംപെയ്നുമായി മാരുതി

vitara-brezza-test-drive

ഉത്സവകാലം പ്രമാണിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രത്യേക സർവീസ് ക്യാംപെയ്ൻ പ്രഖ്യാപിച്ചു. കൃത്യസമയത്തെ സർവീസിങ്ങും യഥാസമയമുള്ള അറ്റകുറ്റപ്പണിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പീരിയോഡിക് മെയ്ന്റനൻസ് സർവീസ്(പി എം സി) ക്യാംപെയ്ൻ ഈ മാസം മുഴുവൻ തുടരും.  രാജ്യത്തെ 50 പ്രധാന നഗരങ്ങളിലാണു കമ്പനി പി എം സി ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്. ഇത്രയും നഗരങ്ങളിലുള്ള 560 ഡീലർഷിപ്പുകൾ വഴി 1.60 ലക്ഷത്തോളം ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാക്കാനാണു കമ്പനിയുടെ പദ്ധതി.

ഉത്സവകാലത്തെ അധിക തിരക്ക് പരിഗണിച്ച് മാരുതി കെയർ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സമീപത്തെ മാരുതി സുസുക്കി ഡീലർഷിപ് വർക്ഷോപ് വഴിയോ സർവീസ് അപ്പോയിന്റ്മെന്റുകൾ നേടാൻ അവസരമൊരുക്കിയിട്ടുണ്ട്. ഈ പ്രചാരണ കാലത്ത് പരമാവധി ആനുകൂല്യങ്ങളും ഇളവുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷിതവും സുഖകരവുമായി യാത്ര ഉറപ്പാക്കാൻ സമയാസമയമുള്ള അറ്റകുറ്റപ്പണി അതിപ്രധാനമാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ (സർവീസ്) പങ്കജ് നരുല അഭിപ്രായപ്പെട്ടു. ദീർഘകാലാടിസ്ഥാനത്തിൽ വാഹനത്തിന്റെ ഉടമസ്ഥതചെലവ് കുറയ്ക്കാനും ആയുർദൈർഘ്യം വർധിപ്പിക്കാനും ഇത്തരം നടപടികൾ സഹായിക്കും. സമയക്ലിപ്തത പാലിക്കാനും മികച്ച സേവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണു വാഹന സർവീസിങ്ങിനു മുൻകൂട്ടി അപ്പോയ്ന്റ് എടുക്കാൻ വാഹന ഉടമകളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദഹം വിശദീകരിച്ചു.  

Your Rating: