കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മാരുതി പുതിയ വാഹനം പുറത്തിറക്കുന്നു. അടുത്ത വർഷം ആദ്യം നടക്കുന്ന ഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി സുസുക്കി ചെറു എസ് യു വിയെ പുറത്തിറക്കുമെന്നാണ് കരുതുന്നത്. വൈബിഎ എന്ന കോഡുനാമത്തിൽ അറിയപ്പെടുന്ന ചെറു എസ് യു വിയുടെ പേര് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിൽപ്പനയിൽ പുതു ചരിത്രം കുറിച്ച ഈ സെഗ്‌മെന്റിലെ ഫോഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര ടിയുവി 300 എന്നിവയുമായിട്ടാകും മാരുതി വൈ ബി എ മത്സരിക്കുക.
മാരുതി അടുത്തിടെ പുറത്തിറക്കിയ ക്രോസ് ഓവർ എസ് ക്രോസിന് താഴെ വരുന്ന ഈ കോംപാക്റ്റ് എസ് യു വി പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയാണോ വിൽക്കുന്നതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. നാല് മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ് യു വിയായ വൈബിഎക്ക് രാജ്യാന്ത മാർക്കറ്റിൽ വിൽപ്പനയ്ക്കുള്ള സുസുക്കി ഗ്രാന്റ് വിറ്റാരയുമായി സാമ്യമുണ്ടാകുമെന്നാണ് കരുതുന്നത്.
പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകുന്ന കാറിന്റെ പെട്രോള്‍ മോഡലിന് 1.2 ലിറ്റർ എഞ്ചിനും ഡീസൽ മോഡലിന് 1.3 ലിറ്റർ എഞ്ചിനുമാകും ഉണ്ടാകുക. അഞ്ചു പേർക്കിരിക്കാവുന്ന കോംപാക്റ്റ് എസ് യു വിയുടെ പെട്രോള്‍ ഓട്ടോമാറ്റിക്ക് വകഭേദവും മാരുതി പുറത്തിറക്കാൻ സാധ്യതയുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.