Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം ആദ്യദിനം അഭിഷേക് മിസ്ര മുന്നിൽ

maruti-suzuki-desert-storm-4

മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം എക്സ്ട്രീം വിഭാഗത്തിൽ ഗ്രാന്റ് വിറ്റാരയുമായി മൽസരിക്കുന്ന അഭിഷേക് മിശ്ര ആദ്യ ദിനം മുന്നിൽ. ഹനുമാന്‍ഗഡ് ജില്ലയിലെ ഘാഗർ നദീതീരത്തുള്ള റെയ്സ് ട്രാക്കിലായിരുന്നു ആദ്യപാദ മൽസരങ്ങൾ സംഘടിപ്പിച്ചിരുന്നത്. റാലിക്കു മികച്ച ജനപിന്തുണയാണ് ലഭിച്ചതെന്ന് റാലി കാണുന്നതിനു റോഡിനിരുവശവും തടിച്ചു കൂടിയ നഗരവാസികളിൽ നിന്നു വ്യക്തമായിരുന്നു.

maruti-suzuki-desert-storm-2 Maruti Suzuki Desert Storm Day 1

എക്സ്ട്രീം കാർ വിഭാഗത്തിൽ ഏകദേശം 330 കിലോമീറ്ററാണ് മൽസരാർഥികൾ പിന്നിട്ടത്. ജയ്പൂരിൽ നിന്നുള്ള അഭിഷേക് മിശ്രയും നാവിഗേറ്റർ പി വി ശ്രീനിവാസ് മൂർത്തി സഖ്യം ഒരു മണിക്കൂർ 17 മിനിട്ട് 27 സെക്കൻഡിൽ റേസ് പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്. ഒരു മണിക്കൂർ 22 മിനിട്ട് 38 സെക്കൻഡിൽ റെയ്സ് പൂർത്തിയാക്കിയ ഡ്രൈവർ സുരേഷ് റാണ, നാവിഗേറ്റർ അശ്വിൻ നായിക് സഖ്യംരണ്ടാമതെത്തി. ഗ്രാന്റ് വിറ്റാറയിലാണ് ഇവരും മൽസരത്തിനിറങ്ങിയത്. മാരുതി ജിപ്സിയിൽ മൽസരിക്കാനെത്തിയ അമൻപ്രീത് അഹ്‌ലുവാലിയ, വിരേന്ദർ കാഷ്യപറെ സഖ്യം മൂന്നാമതെത്തി. സമയം ഒരു മണിക്കൂർ 26 മിനിട്ട് 35 സെക്കൻഡ്.

maruti-suzuki-desert-storm-3 Maruti Suzuki Desert Storm Day 1

മോട്ടോ എക്സ്ട്രീം ബൈക്ക് വിഭാഗത്തിൽ പ്രശസ്ത മോട്ടോർസ്പോർട്സ് റാലിക്കാരനായ സി എസ് സന്തോഷ് 1:24:28 സമയത്തിൽ റേസ് പൂർത്തിയാക്കി ഒന്നാമതെത്തി. 1:26:12 സമയം കൊണ്ട് റേസ് പൂർത്തിയാക്കിയ ജെസ് ഡേവിഡ് രണ്ടാം സ്ഥാനവും 1:28:30 സമയം കൊണ്ട് റേസ് പൂർത്തിയാക്കിയ അരവിന്ദ് കെ പി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

maruti-suzuki-desert-storm-4 Maruti Suzuki Desert Storm Day 1

എന്‍ഡ്യുവർ വിഭാഗവും എക്സ്ട്രീം വിഭാഗത്തിന്റെ സമാന ദൂരം തന്നെ പിന്തള്ളി. എസ്കെ അലിഗർ അലി, നാവിഗേറ്റർ എംകെ മൊഹമ്മദ് മുസ്തഫ എന്നിവർ ഒന്നാം ദിനം ലീഡു നേടി. സുരേഷ് കുമാർ, നാവിഗേറ്റർ മെൻഡിരത്ത വി ശേഖർ സഖ്യം രണ്ടാമതെത്തിയപ്പോൾ ജഗ്‌മീത് ഗിൽ, നാവിഗേറ്റർ ചന്തൻ സെൻ സഖ്യം മൂന്നാതെത്തി.

maruti-suzuki-desert-storm-1 Maruti Suzuki Desert Storm Day 1

എക്സ്പ്ലോർ വിഭാഗത്തിൽ സച്ചിൻ സിങ്, എം പ്രകാശ് എന്നിവരാണ് ആദ്യദിനം മുന്നിൽ. പ്രതാപ്, റ്റി നാഗരാജൻ എന്നിവർ രണ്ടാമതും രാജേഷ് ചലാന, അരിന്തം ഘോഷ് എന്നിവർ മൂന്നാമതും എത്തി. രണ്ടാം ദിവസം ബിക്കനേറിലെ ഭദ്രസർ, ഭാന്തർവാല ഗ്രാമങ്ങളിലാണ് മൽസരം.

Your Rating: