Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂപ്പർ ഹിറ്റായി മാരുതിയുടെ ഹൈബ്രിഡ് കാറുകള്‍

Maruti Suzuki Ciaz Hybrid Ciaz

സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള വാഹനങ്ങളുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). ഇടത്തരം സെഡാനായ ‘സിയാസും’ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യുമാണു കമ്പനി സ്മാർട് ഹൈബ്രിഡ് വെഹിക്കിൾ ബൈ സുസുക്കി(എസ് എച്ച് വി എസ്) സാങ്കേതികവിദ്യയോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുന്നത്. സങ്കര ഇന്ധന, വൈദ്യുത വാഹന സാങ്കേതിക വിദ്യ മേഖലകളിൽ കമ്പനി നടത്തുന്ന പരീക്ഷണങ്ങൾ വിജയത്തിലെത്തുന്നതിന്റെ സൂചനയാണ് വിൽപ്പനയിലെ ഈ നേട്ടമെന്നും മാരുതി സുസുക്കി അവകാശപ്പെട്ടു.

maruti-ertiga Ertiga

വ്യാപകമായി ഉപയോക്താക്കളിലെത്തിയാൽ മാത്രമേ സ്മാർട് ഹൈബ്രിഡ് പോലുള്ള നൂതന സാങ്കേതികവിദ്യകൾക്കു കാര്യമായ പ്രയോജനം സൃഷ്ടിക്കാൻ കഴിയൂ എന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തൽ. ഈ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണു കമ്പനി 2015 സെപ്റ്റംബർ ഒന്നിന് രാജ്യത്തെ ആദ്യ സ്മർഡ് ഹൈബ്രിഡ് വാഹനമെന്ന അവകാശവാദത്തോടെ ‘സിയാസ് എസ് എച്ച് വി എസ്’ അവതരിപ്പിച്ചത്. തുടർന്ന് ഒക്ടോബറിൽ ഡീസൽ എൻജിനുള്ള ‘എർട്ടിഗ’യിലും കമ്പനി ഇതേ സാങ്കേതികവിദ്യ ലഭ്യമാക്കി.
എൻജിന് പിൻബലമേകാൻ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും(ഐ എസ് ജി) ആധൂനികവും ശേഷിയേറിയതുമായ ബാറ്ററിയുമാണ് എസ് എച്ച് വി എസ് സാങ്കേതികവിദ്യയിൽ മാരുതി സുസുക്കി ലഭ്യമാക്കുന്നത്.

shvs SHVS

പോരെങ്കിൽ വൈദ്യുത, സങ്കര ഇന്ധന വാഹനങ്ങൾ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ഫെയിം ഇന്ത്യ’ പദ്ധതിയുടെ ആനുകൂല്യങ്ങളും സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണയുള്ള ‘സിയാസി’നും ‘എർട്ടിഗ’യ്ക്കും ലഭ്യമാണ്.
സങ്കര ഇന്ധന, വൈദ്യുത കാർ നിർമാണത്തിലേക്കുള്ള മുന്നേറ്റത്തിലെ ആദ്യ ചുവടുകളാണ് ഈ മോഡലുകളെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ആർ എസ് കാൽസി അഭിപ്രായപ്പെട്ടു. മികച്ച ഇന്ധനക്ഷമതയ്ക്കൊപ്പം കുറഞ്ഞ പ്രവർത്തന ചെലവും കാർബൺ ഡയോക്സൈഡ് മലിനീകരണവുമൊക്കെയാണ് ‘സിയാസ് എസ് എച്ച് വി എസും’ ‘എർട്ടിഗ എസ് എച്ച് വി എസും’ വാഗ്ദാനം ചെയ്യുന്നത്.

ഇന്ധനക്ഷമത മെച്ചപ്പെടുത്തിയും ബദൽ ഇന്ധന സാങ്കേതികവിദ്യകൾ വികസിപ്പിച്ചും പുത്തൻ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചുമൊക്കെ കാർബൺ ഡയോക്സൈഡ് മലിനീകരണത്തിൽ 15% കുറവ് വരുത്താൻ കമ്പനിക്കു കഴിഞ്ഞെന്നാണു മാരുതി സുസുക്കിയുടെ കണക്കുകൂട്ടൽ. ഐ ജി പി ഐ സി എൻ ജി എൻജിൻ സാങ്കേതികവിദ്യയിലൂടെ ‘ഓൾട്ടോ 800’, ‘ഓൾട്ടോ കെ 10’, ‘സെലേറിയൊ’, ‘വാഗൻ ആർ’, ‘ഈകോ’, ‘എർട്ടിഗ’ എന്നീ ആറു മോഡലുകളിൽ കമ്പനി ബദൽ ഇന്ധന സാധ്യത വാഗ്ദാനം ചെയ്യുന്നുണ്ട്.

Your Rating: