Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നിസിന് 1.2 ലിറ്റർ ഡീസൽ എൻജിൻ

maruti-ignis-2016-expo Ignis

അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വികൾക്കിടയിലെ താരമാകാൻ എത്തുന്ന മാരുതി സുസുക്കി ഇഗ്നിസിന് 1.2 ലിറ്റർ ഡീസൽ എൻജിൻ. നേരത്തെ 1.3 ലിറ്റർ മൾട്ടി ജെറ്റ് എൻജിനായിരിക്കും ഇഗ്നിസ് എത്തുകയെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും കപ്പാസിറ്റി കുറഞ്ഞ ഡീസൽ എൻജിനായിരിക്കും വാഹനത്തിൽ എന്നാണ് അനൗദ്യോഗിക വിവരങ്ങൾ.

ignis Ignis

മാരുതി പുതുതായി വികസിപ്പിക്കുന്ന എൻജിൻ സെലേറിയോയിൽ ഉപയോഗിക്കുന്ന 800 സിസി ഡീസൽ എൻജിന്റെ മൂന്ന് സിലിണ്ടർ വകഭേദമായിരിക്കും. വിപണിയിലെ പുതിയ താരോദയമായ എൻട്രി ലെവൽ എസ് യു വി സെഗ്‍മെന്റിലേയ്ക്ക് മാരുതി പുറത്തിറക്കുന്ന വാഹനമാണ് ഇഗ്നിസ്. മിനി എസ് യു വി എന്ന് വിശേഷിപ്പിക്കുന്ന വാഹനത്തെ ഡൽഹി ഓട്ടോഎക്സ്പോയിൽ മാരുതി അവതരിപ്പിച്ചിരുന്നു. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്.

Suzuki Ignis Ignis

രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളു എങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ നാലാമത്തെ വാഹനമായിരിക്കും.

Your Rating: