Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാല വാഹന പരിശോധനയുമായി മാരുതി സുസുക്കിയും

maruti-ertiga New Ertiga

രാജ്യത്തെ കാർ നിർമാതാക്കളിൽ ഒന്നാം സ്ഥാനത്തുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും(എം എസ് ഐ എൽ) മഴക്കാലം പ്രമാണിച്ചു പ്രത്യേക വാഹന പരിശോധന ആരംഭിച്ചു. രാജ്യവ്യാപകമായി ആരംഭിച്ച വാഹന പരിശോധനയായ ‘മൺസൂൺ ഫിറ്റ് ചെക്കപ് ക്യാംപ്’ ഈ 30 വരെ തുടരുമെന്നു കമ്പനി അറിയിച്ചു. 1,516 നഗരങ്ങളിലായി 1,714 ഡീലർഷിപ്പുകളിലാണു മാരുതി സുസുക്കി മഴക്കാല പൂർവ വാഹന പരിശോധനാ സൗകര്യം ഒരുക്കുന്നത്. മഴക്കാലത്ത് മാരുതി സുസുക്കി വാഹനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു ‘മൺസൂൺ ഫിറ്റ് ചെക്കപ് ക്യാംപ്’ നടത്തുന്നത്. ക്യാംപിലെത്തുന്ന വാഹനങ്ങൾക്ക് 17 തന്ത്രപ്രധാന പോയിന്റ് ഉൾപ്പെടുത്തിയ പരിശോധന സൗജന്യമായി നടത്തുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

മഴക്കാലം പ്രമാണിച്ച് യു എസ് നിർമാതാക്കളായ ഫോഡ് മോട്ടോറും ഇന്ത്യയിൽ പരിശോധനാ ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 209 നഗരങ്ങളിലെ 376 വിൽപ്പനശാലകൾ കേന്ദ്രീകരിച്ചുള്ള സർവീസ് ക്യാംപുകൾക്ക് ഘട്ടം ഘട്ടമായാണു ഫോഡ് ഇന്ത്യ തുടക്കമിടുന്നത്. വാഹന പരിശോധനയ്ക്കു പുറമെ ഒട്ടേറെ സൗകര്യങ്ങളും സേവനങ്ങളും ഫോഡ് ഈ ക്യാംപുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സൗജന്യ ബോഡി വാഷ്, ചെക്ക് അപ് എന്നിവയ്ക്കു പുറമെ ഓയിൽ ഫിൽറ്റർ, വൈപ്പർ ബ്ലേഡ്, ഇൻസർട്ട് എന്നിവയ്ക്ക് 50% ഇളവും ക്യാംപിൽ ലഭിക്കും. ബാറ്ററിയുടെ വിലയിൽ 1,000 രൂപയാണ് ഇളവ്. ബ്രേക്ക് പാഡ്, ഷോക് അബ്സോബർ എന്നിവയ്ക്കും 10% വിലക്കിഴിവുണ്ട്. മഴക്കാലത്തിനു മുന്നോടിയായി യു എസിൽ നിന്നുള്ള ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബൈൽസ് (എഫ് സി എ) ഇന്ത്യയും പരിശോധനാ ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. മഴക്കാലത്തു ‘ഫിയറ്റ്’ വാഹനങ്ങളുടെ മികച്ച പ്രവർത്തനവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണു കമ്പനി വിപുലമായ പരിശോധനാ ക്യാംപുകൾ സജ്ജീകരിച്ചത്.

അംഗീകൃത സർവീസ് സെന്ററുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ക്യാംപുകളിൽ തിരഞ്ഞെടുത്ത സ്പെയർ പാർട്സിന് 10% വിലക്കിഴിവും എഫ് സി എ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ബോഡി ഷോപ്പുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾക്കൊഴികെ ലേബർ നിരക്കിൽ 15% ഇളവും ലഭ്യമാണ്. വാക്സ് കോട്ടിങ്, ആന്റി റസ്റ്റ് ട്രീറ്റ്മെന്റ്, അപ്ഹോൾസ്ട്രി ക്ലീനിങ് തുടങ്ങിയ മൂല്യവർധിത സേവനങ്ങളുടെ നിരക്കിൽ 20% ഇളവും ഫുൾ കാർ വാഷിന് 50% ഇളവും കമ്പനി ഉറപ്പു നൽകുന്നു. ക്യാംപിലെത്തുന്ന വാഹനങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിനൊപ്പം അകത്തളം സൗജന്യമായി വൃത്തിയാക്കി നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.  

Your Rating: