Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോ ഡീസൽ എക്സ്പോയിൽ

Maruti Suzuki Alto 800 Alto 800

ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലായ ഓൾട്ടോയുടെ ഡീസൽ പതിപ്പുമായി മാരുതി സുസുക്കി എത്തുന്നു. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്തമാസം ആദ്യം നടക്കുന്ന ഡല്‍ഹി ഓട്ടോ എക്സ്പോയിൽ വാഹനം പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്. ഫെബ്രുവരി ആദ്യ പ്രദശിപ്പിക്കുന്ന ഡീസൽ ഓൾട്ടോ ഈ വർഷം തന്നെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

മാരുതി സെലേറിയോയിലൂടെ വിപണിയിൽ അരങ്ങേറ്റം കുറിച്ച 793 സിസി രണ്ടു സിലിണ്ടർ എൻജിൻ തന്നെയായിരിക്കും ഓൾട്ടോ ഡീസലിലും ഉപയോഗിക്കുക. 3500 ആർപിഎമ്മിൽ 46 ബിഎച്ച്പി കരുത്തും 2000 ആർപിഎമ്മിൽ‌ 125 എൻഎം ടോർക്കുമുള്ള എൻജിനാണ് സെലേറിയോ ഡീസലിൽ ഉപയോഗിക്കുന്നത്. മാനുവൽ ഗിയർബോക്സിനെ കൂടാതെ നാലു സ്പീഡ് ഓട്ടോമാറ്റിക്ക് വകഭേദവും ഡീസൽ എൻജിൻ മോഡലിലുണ്ടാകുമെന്നാണ് അറിയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.