Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി എസ് ക്രോസിന്റെ വില കുറച്ചു

S-Cross Maruti S Cross

മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രീമിയം ക്രോസ് ഓവറായ എസ് ക്രോസിന്റെ വില കുറച്ചു. രണ്ട് എൻജിൻ വകഭേദങ്ങളുള്ള എസ് ക്രോസിന്റെ 1.3 ലിറ്റർ മോഡലിന് 40000 മുതല്‍ 60000 രൂപ വരെയും. 1.6 ലിറ്റർ മോഡലിന് 2.05 ലക്ഷം രൂപ വരേയുമാണ് കുറച്ചത്. പുതുക്കിയ വില അനുസരിച്ച് 7.79 ലക്ഷം മുതല്‍ 9.94 ലക്ഷം രൂപ വരെയാണ് 1.3 ലിറ്റര്‍ പതിപ്പുകള്‍ക്ക്. നേരത്തെ ഇത് 8.34 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയായിരുന്നു. 1.6 ലിറ്റർ എൻജിൻ 9.94 ലക്ഷം മുതൽ 10.75 ലക്ഷം വരെയാണ് വില. നേരത്തെ ഇത് 11.99 മുതൽ 13. 74 വരെയായിരുന്നു.

Maruti Suzuki S-Cross Maruti S-Cross

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേയ്ക്ക് മാരുതി പുറത്തിറക്കിയ ആദ്യ വാഹനമാണ് എസ് ക്രോസ്. പ്രീമിയം ഫിച്ചറുകളുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് വാഹനം പുറത്തിറങ്ങിയതെങ്കിലും വിപണിയിൽ കാര്യമായ ചലനം സ‍ൃഷ്ടിക്കാനായിരുന്നില്ല. പുറത്തിറങ്ങി അഞ്ചുമാസത്തിനുള്ളിൽ എസ് ക്രോസിന്റെ 17000 യൂണിറ്റുകളാണ് ഇന്ത്യയിലാകെ വിറ്റുപോയത്. നേരത്തെ മാരുതിയുടെ മറ്റു ഉൽപ്പനങ്ങളുടെ വില കമ്പനി വർദ്ധിപ്പിച്ചിരുന്നെങ്കിലും എസ് ക്രോസിന്റെ വില കൂട്ടിയിരുന്നില്ല. വില കുറയ്ക്കുന്നതിലൂടെ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ കഴിയും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിവിധ നിർമാതാക്കൾക്കായി മികവു തെളിയിച്ച 1.3 ലീറ്റർ മൾട്ടി ജെറ്റ് ഡീസൽ എൻജിനു പുറമെ ശേഷിയേറിയ 1.6 ലീറ്റർ ഡീസൽ എൻജിൻ സഹിതവും ‘എസ് ക്രോസ്’ വിപണിയിലുണ്ട്. ശേഷി കുറഞ്ഞ ‘ഡി ഡി ഐ എസ് 200’ എൻജിന് പരമാവധി 90 പി എസ് കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കാനാവും; ‘ഡി ഡി ഐ എസ് 320’ എൻജിന്റെ പരമാവധി ശേഷിയാവട്ട 120 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ്. ശേഷി കുറഞ്ഞ എൻജിന് ലീറ്ററിന് 23.65 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത; ശേഷിയേറിയ എൻജിൻ ലീറ്ററിന് 22.07 കിലോമീറ്റർ ഇന്ധനക്ഷമത കൈവരിക്കുമെന്നാണു നിർമാതാക്കളുടെ അവകാശവാദം.