Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാറ്റാടിപ്പാടങ്ങളിലൂടെ ദക്ഷിൺ ഡയറിന്റെ മൂന്നാം ദിനം

dakshin-dare-day3

കാറ്റാടിയന്ത്രങ്ങൾ തലയുയർത്തി നിൽക്കുന്ന കുന്നിൻചരിവുകൾ. സദാ വീശിയടിക്കുന്ന ശക്തമായ കാറ്റ്. ഇത് ഹൊസദുർഗ. ഷിമോഗയിൽ നിന്നും ഏകദേശ 110 കി.മി അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് കർണാടകയിലെ ഏറ്റവും പഴയ അണക്കെട്ടായ വാണി വിലാസ സാഗര സ്ഥിതി ചെയ്യുന്നത്. കുന്നിൻചരിവുകളിലെ കാറ്റാടിപ്പാടങ്ങൾക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ പാറക്കെട്ടുകൾ നിറഞ്ഞ ഈ ദുർഘടപാതയിലൂടെയായിരുന്നു മാരുതി സുസുക്കി ദക്ഷിൺ ഡയറിന്റെ മൂന്നാം ദിവസത്തെ പര്യടനം.

dakshin-dare-day3-2

അൾട്ടിമേറ്റ് കാർ കാറ്റഗറിയിൽ സുരേഷ് റാണയും സഹഡ്രൈവറും തങ്ങളുടെ ലീഡ് (04:33:66)നിലനിർത്തുന്നതിനാണ് മൂന്നാം ദിവസം സാക്ഷ്യം വഹിച്ചത്. സന്ദീപ് ശർമ (04:40:18) വെല്ലുവിളിയുയർത്തി തൊട്ടുപിറകെയുണ്ട്. മൂന്നാം സ്ഥാനം ജസ്മോഹൻ സൈനി (04:50:35) എന്ന പുതുമുഖം കരസ്ഥമാക്കി.

dakshin-dare-day3-1

3 സ്റ്റേജുകളിലായി 382 കി.മി മത്സരാർഥികൾ മൂന്നാം ദിനം പിന്നിട്ടു. സാധാരണ ലാപ്പുകൾക്ക്‌ പുറമേ സമതലത്തിൽ 3 കി.മി ഉള്ള സ്പെഷൽ ലാപ്പും ഉണ്ടായിരുന്നു. ഇത് കാണാൻ ആയിരക്കണക്കിന് പേരാണ് എത്തിയത്. അൾട്ടിമേറ്റ് ബൈക്ക് കാറ്റഗറിയിൽ നടരാജ് (03:35:05), സഞ്ജയ് കുമാർ(03:49:14), ഫെബിൻ ജോസ്(04:04:13) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു. നാലാം ദിവസം ഷിമോഗയിലെയും ഹൊസദുർഗയിലെയും വെല്ലുവിളികൾ നിറഞ്ഞ പുതിയ ട്രാക്കുകളാണ് മത്സരാർഥികളെ കാത്തിരിക്കുന്നത്. 

Your Rating: