Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡസേർട്ട് സ്റ്റോം പതിനാലാം എഡിഷനുമായി മാരുതി

maruti-suzuki-desert-storm

മിനി ഡക്കാർ റാലി എന്നറിയപ്പെടുന്ന മാരുതി സുസുക്കി ഡസേർട്ട് സ്റ്റോം മോട്ടോർറെയ്സിന്റെ പതിനാലാം എഡിഷന്‍ ഏപ്രിൽ നാലിന് ആരംഭിക്കും. ഇന്ത്യയിലെ മോട്ടോർ സ്പോർട്സ് പ്രേമികളെ ആകർഷിച്ച് മുന്നേറുന്ന മോട്ടോർറെയ്സ് ന്യൂഡൽഹിയിൽ ആരംഭിച്ച് ജോധ്പൂറിലാണ് അവസാനിക്കുക. ഏപ്രിൽ നാലു മുതൽ ഏപ്രൽ 10 വരെയാണ് മൽസരം. എക്സ്ട്രീം, എൻഡ്യുവർ, എക്സ്പ്ലോർ, മോട്ടോ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മൽസരം നടക്കുക.

ഇതാദ്യമായാണ് എക്സ്പ്ലോർ വിഭാഗം ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ആള്‍ക്കാരെ മൽസരത്തിലേക്ക് ആകർഷിക്കുന്നതിനായി രൂപികരിച്ച വിഭാഗമാണ് എക്സ്പ്ലോർ. ആറു ദിവസം തുടർച്ചയായി മൽസരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ആദ്യ മൂന്നു ദിവസം അല്ലെങ്കിൽ അവസാന മൂന്നു ദിവസം എന്ന രീതിയിൽ എക്സ്പ്ലോർ വിഭാഗത്തിൽ പങ്കെടുക്കാം. മുൻ എഡിഷനുകളിലേതു പോലെ ഈ വർഷവും 160 കിലോമീറ്റർ ദൈർഘ്യമുള്ള നൈറ്റ് സ്റ്റേജും സംഘടിപ്പിയ്ക്കുന്നുണ്ട്.

രാജസ്ഥാനിലെ താർ മരുഭൂമിയിലൂടെയുള്ള റെയ്സാണ് ഈ റാലിയുടെ ഏറ്റവും ശ്രമകരമായ ഭാഗം. കടുത്ത ചൂടിൽ ടയർ പുതയുന്ന മണലാരണ്യം താണ്ടുകയെന്നതാണ് മൽസരാർഥികൾക്കു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആറു ദിവസം നീളുന്ന മൽസരത്തിൽ 2000 കിലോമീറ്ററാണ് മൽസരാർഥികൾ താണ്ടേണ്ടത്. ന്യൂ ഡൽഹിയിൽ ആരംഭിച്ച്, ഹനുമാൻഗഡ്, ബിക്കനേർ, ജയ്സാൽമർ എന്നീ നഗരങ്ങൾ പിന്നിട്ട് ജോധ്പുറിൽ മൽസരം അവസാനിക്കും.