Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരിത്രം കുറിച്ച് എർട്ടിഗ

maruti-ertiga

ടൊയോട്ടയും മഹീന്ദ്രയും അടക്കി വാണിരുന്ന എംപിവി സെഗ്മെന്റിലേക്ക് 2012 ലാണ് മാരുതി എർട്ടിഗയെ പുറത്തിറക്കുന്നത്. കുറഞ്ഞ വിലയും മാരുതിയുടെ വിശ്വസ്യതയുമായി എത്തിയ എർട്ടിഗ തുടക്കത്തിൽ തന്നെ വിപണി പിടിച്ചു. പുറത്തിറങ്ങി നാലു വർഷങ്ങൾക്ക് ശേഷം ചരിത്ര നേട്ടവുമായി എർട്ടിഗ മുന്നോട്ട് പോകുകയാണ്. നാലു വർഷം കൊണ്ട് 2.75 ലക്ഷം എർട്ടിഗകളാണ് ഇന്ത്യൻ നിരത്തിൽ ഇറങ്ങിയത്.

Read More: കുരുക്കിൽപ്പെടാതെ 7 സീറ്റർ: എർട്ടിഗ 

ertiga-test-drive4

വിപണിയിലെ പുതു താരങ്ങളായ കോംപാക്റ്റ് എസ് യു വികളുടെ ബാഹുല്യത്തിലും എർട്ടിഗയുടെ വിപണി മൂല്യം കുറയാതെ നിന്നും എന്നത് ശ്രദ്ധേയമാണെന്നാണ് മാരുതി അവകാശപ്പെടുന്നത്. മാരുതിയുടെ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പ്ലാറ്റ്ഫോമിൽ നിർമിച്ച എർട്ടിഗയുടെ പുതിയ മോഡൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയിരുന്നു. കൂടുതൽ മൈലേജും മികച്ച സ്റ്റൈലുമായി എത്തിയ മോഡലിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്കുണ്ട്. 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിൻ 6000 ആർപിഎമ്മിൽ 94 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 130 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. പെട്രോൾ എൻജിന് മോഡലിന് അഞ്ചു സ്പീഡ് മാനുവല്‍ കൂടാതെ ഓട്ടോമാറ്റിക് വകഭേദവും ലഭിക്കും. 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജൻ 4000 ആർപിഎമ്മിൽ 89 ബിഎച്ച്പി കരുത്തും 1750 ആർ‌പിഎമ്മിൽ 200 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. മാരുതിയുടെ ഹൈബ്രിഡ് ടെക്നോളജിയായ എസ്എച്ച്‌‌വിഎസ് ടെക്നോളജി ഉപയോഗിക്കുന്ന വാഹനത്തിന് ലീറ്ററിന് 24.52 കിമീ മൈലേജ് എആര്‍എഐ സാക്ഷ്യപ്പെടുത്തുന്നു. പെട്രോൾ മോഡലുകൾക്ക് 6.77 ലക്ഷം രൂപ മുതൽ 9.16 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകൾക്ക് 8.11 ലക്ഷം മുതൽ 9.84 ലക്ഷം രൂപ വരെയുമാണ് കോട്ടയം എക്സ് ഷോറൂം വില.