Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി സുസുക്കി ദക്ഷിൺ ഡെയറിന് ബംഗളൂരുവിൽ തുടക്കം

dakshin-dare-1 മാരുതി സുസുക്കി ഇന്ത്യ വൈസ് പ്രസിഡന്റ് റാം സുരേഷ് അകേല ദക്ഷിൺ ഡെയറിന്റെ എട്ടാം പതിപ്പിന്റെ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്നു

മാരുതി സുസുക്കിയുടെ എട്ടാമത് ദക്ഷിൺ ഡെയർ റാലിക്ക് ബാംഗ്ലൂരിൽ തുടക്കം. മാരുതി സുസുക്കി ഇന്ത്യ വൈസ് പ്രസിഡന്റ് റാം സുരേഷ് അകേല ബാംഗ്ലൂരിലെ ഓറിയോൺ മാളിൽ നിന്ന് റാല് ഫ്ലാഗ് ഓഫ് ചെയ്തത്. ബംഗളൂരുവിൽ ആരംഭിക്കുന്ന റാലി കൂർഗ്, മുർദേശ്‌വർ, ഷിമോഗ വഴി ഗോവയിൽ അവസാനിക്കും. ഓഗസ്റ്റ് ആറാം തീയതിയാണ് സമാപനം. 110 ടീമുകളിൽ നിന്നായി ഏകദേശം 190 ആളുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതാദ്യമായാണു ഇത്രയധികം ടീമുകൾ ഈ റാലിയിൽ പങ്കെടുക്കുന്നത്.

ആറു ദിവസം നീളുന്ന റാലിയിലെ അഞ്ചുപാദങ്ങളിലുമായി 2200 കിലോമീറ്റർ ദൂരമാണു മൽസരാർഥി പിന്നിടേണ്ടത്. 2009 ൽ തുടങ്ങിയതു മുതൽ റാലിക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്ന് മാരുതി സുസുക്കിയുടെ മാർക്കറ്റിങ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പന്ദ് വെളിപ്പെടുത്തി. കൂടാതെ പതിവിലും വിപരീതമായി ഇത്തവണ നൈറ്റ് സ്റ്റേജസും ദക്ഷിൺ ഡെയർ റാലിയിലുണ്ടാകുമെന്ന്

റൈഡ്-ദെ-ഹിമാലയ റാലിയിൽ ഒമ്പതു തവണയും ഡസേർട്ട് സ്റ്റോം റാലിയിൽ മൂന്നുവട്ടവും ചാംപ്യൻപട്ടം നേടിയിട്ടുള്ള സുരേഷ് റാണയും നിലവിലെ ചാംപ്യനായ സന്ദീപ് ശർമയും ആണ് പ്രധാന മൽസരാർഥികൾ. ഇരുവരും അൾട്ടിമേറ്റ് കാർ വിഭാഗത്തിൽ മാറ്റുരയ്ക്കുമ്പോൾ ജഗ്‌മീത് ഗിൽ, ചാന്ദൻ സെൻ തുടങ്ങിയ പ്രമുഖർ റ്റി എസ് ഡി വിഭാഗത്തിൽ മാറ്റുരയ്ക്കും. റൈഡ്-ദെ-ഹിമാലയ, ഡസേർട്ട് സ്റ്റോം, ഓട്ടോക്രോസ് എന്നീ റാലിയിൽ ചാംപ്യൻപട്ടം ചൂടി ശ്രദ്ധേയായ ബാനി യാദവാണ് മറ്റൊരു പ്രധാന മൽസരാർഥി. അൾട്ടിമേറ്റ് കാർ, അൾട്ടിമേറ്റ് ബൈക്ക്, എൻഡ്യുറൻസ് എന്നിങ്ങനെ മൂന്നു വിഭാഗത്തിലാണു മൽസരം.