Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബലേനോയുടേയും ബ്രെസയുടേയും വില കൂടി

brezza-baleno

രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങളുടെ വില വർദ്ധിപ്പിച്ചു. ശ്രേണിയിലെ എല്ലാ മോഡലുകൾക്കും വില വർദ്ധനവ് ബാധകമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതിയുടെ ഏറ്റവും പുതിയ വാഹനങ്ങളായ വിറ്റാര ബ്രെസയ്ക്കും ബലേനൊയ്ക്കുമാണ് ഏറ്റവും അധികം വില വർദ്ധിച്ചിരിക്കുന്നത്. ബലേനോയ്ക്ക് 10000 രൂപ വരെ വർദ്ധിപ്പിച്ചപ്പോൾ ബ്രെസയുടെ വിലയിൽ 20000 രൂപ വരെ വർദ്ധനവുണ്ടായി മറ്റു വാഹനങ്ങൾക്ക് 1500 രൂപ മുതൽ 5000 രൂപ വരെയാണ് വർദ്ധിച്ചിരിക്കുന്നത്.

റോഡിലെ വരകൾ എന്തിന് ?

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ നാലാം തവണയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുന്നത് കഴിഞ്ഞ ജനുവരിയില്‍ നിർമാണ ചിലവ് വർദ്ധിച്ചെന്നു കാണിച്ചും മെയ മാസത്തിൽ ബജറ്റിൽ സെസ് ഏർപ്പെടുത്തിയതിനെ തുടർന്നുമാണ് വില വർദ്ധിപ്പിച്ചത്. വില വർദ്ധനവ് ഉടൻ നടപ്പാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മാരുതിക്കു പിന്നിലെ മറ്റു പല വാഹന നിർമാതാക്കളും തങ്ങളുടെ വാഹന ശ്രേണിയിൽ വില വർദ്ധനവ് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്. ഹ്യുണ്ടേയ് തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിയായ ക്രേറ്റയുടെ വില അടുത്ത സെപ്റ്റംബർ മുതൽ 15000 രൂപ വരെ വർദ്ധിപ്പിക്കും എന്നാണ് കമ്പനിയിൽ നിന്ന് ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

സുരക്ഷിത യാത്രയ്ക്ക് കാശു മുടക്കാം

അതേസമയം ജൂലൈയിലെ കാർ വിൽപ്പനയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് മികച്ച വളർച്ച ലഭിച്ചിരിക്കുന്നു. ആഭ്യന്തര വിപണിയിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണു കമ്പനി ജൂലൈയിൽ കൈവരിച്ചത്. 1,25,778 യൂണിറ്റ്. 2015 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ വിറ്റ 1,10,405 കാറുകളെ അപേക്ഷിച്ച് 13.9% അധികമാണിത്. കയറ്റുമതി കൂടി പരിഗണിച്ചാൽ 1,37,116 കാറുകളാണു മാരുതി സുസുക്കി ഇന്ത്യ ജൂലൈയിൽ വിറ്റത്. 2015 ജൂലൈയിലെ മൊത്തം വിൽപ്പനയായ 1,21,712 യൂണിറ്റിനെ അപേക്ഷിച്ച് 12.7% അധികമാണിത്. 

Your Rating: