Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി ഇഗ്നിസ് ഇന്തൊനീഷ്യയിൽ

Suzuki-Ignis

ഇന്തൊനീഷ്യയിൽ നടക്കുന്ന രാജ്യാന്തര വാഹനമേള ഇന്ത്യൻ വിപണി ഉറ്റുനോക്കുന്ന ചില മോഡലുകളുടെ പ്രദർശനവേദിയാകുന്നു. ഇന്ത്യൻ വാഹന വിപണി ആകാംഷയോടെ കാത്തിരിക്കുന്ന ചെറു എസ് യു വി മാരുതി ഇഗ്നിസാണ് വാഹനമേളയിലെ താരം. ഇഗ്നിസിനെ കൂടാതെ സുസുകിയുടെ വിറ്റാര ബ്രെസ 1.3 ലീറ്റർ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, എസ് ക്രോസ് 1.5 ലീറ്റർ പെട്രോൾ പതിപ്പ് എന്നിവ അവിടെ വേദിയിലെത്തിക്കഴിഞ്ഞു.

Suzuki Ignis

ഇന്തൊനീഷ്യൻ രാജ്യാന്തരവാഹന മേളയിൽ സുസുക്കി പ്രദർശിപ്പിച്ച വാഹനങ്ങൾ ഉടൻ ഇന്ത്യയിലും വിപണിയിലെത്തും കാരണം ഇന്തൊനീഷ്യയിൽ വിൽക്കുന്നതും ‘മെയ്ഡ് ഇൻ ഇന്ത്യ’ മോഡലുകളാവും. അഞ്ചു ലക്ഷത്തിൽ താഴെ വിലയുള്ള ചെറു എസ് യു വി വിപണി പിടിക്കാനെത്തുന്ന ഇഗ്നിസിന് 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഉണ്ടാകുക. 2015 ടോക്കിയോ ഓട്ടോഷോയിൽ അവതരിപ്പിച്ച മോഡൽ ആദ്യമായാണ് ഇന്ത്യയിൽ പ്രദർശിപ്പിച്ചത് ഡൽഹി ഓട്ടോഎക്സ്പോയിൽ വെച്ചായിരുന്നു. മാരുതി അടുത്തിടെ പുറത്തിറക്കിയ ബലേനോ ഹാച്ച്ബാക്കിന്റെ അതേ പ്ലാറ്റ്ഫോമില്‍ നിർമ്മിച്ചിരിക്കുന്ന ഇഗ്നിസ് ചെറു എസ് യു വിയാണെങ്കിലും മസ്കുലറായ രൂപത്തിനുടമയാണ്.

maruti-ignis-2016-expo

രാജ്യാന്തര വിപണിയിൽ 1.25 ലിറ്റർ പെട്രോൾ എൻജിൻ മാത്രമേയുള്ളുവെങ്കിലും ഇന്ത്യയിൽ പുറത്തിറങ്ങുമ്പോൾ 1.2 ലിറ്റർ കെ12 പെട്രോൾ എൻജിനും 1.2 ലിറ്റർ ഡീസൽ എൻജിനുമുണ്ടാകും. വലിപ്പമേറിയ ഗ്രില്ലും ഹെഡ് ലാമ്പുകളും, ഉയരമുള്ള ബോണറ്റ്, ബ്ലാക്ക്ഡ് ഓട്ട് എ,ബി പില്ലറുകള്‍, പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍ തുടങ്ങിയവ ഇഗ്നിസിന്റെ പ്രത്യേകതകളാണ്. ദീപാവലിയോടെ വിപണിയിലെത്തും എന്നു കരുതുന്ന ഇഗ്നിസ് നെക്സ വഴി വിൽക്കുന്ന മാരുതിയുടെ മൂന്നാമത്തെ വാഹനമായിരിക്കും.

Your Rating: