Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്വിഫ്റ്റ് ജനീവ ഓട്ടോഷോയിൽ

swift-2

ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കിയുടെ ചെറു ഹാച്ച് സ്വിഫ്റ്റിന്റെ യൂറോപ്യൻ പതിപ്പ് ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ചു. അടുത്ത ഏപ്രിൽ മുതൽ യൂറോപ്യൻ വിപണിയിൽ സ്വിഫ്റ്റിന്റെ വിൽപ്പന ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം കമ്പനി സ്വിഫ്റ്റിന്റെ പുതിയ മോ‍ഡൽ ജപ്പാനിൽ പുറത്തിറക്കിയിരുന്നു.

Maruti Suzuki Swift 2017 | Firstlook, Exclusive Visuals | Fasttrack | Manorama Online

കരുത്തും സ്റ്റൈലും കൂട്ടി കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് സുസുക്കി, സ്വിഫ്റ്റിനെ യൂറോപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. സുസുക്കിയുടെ പുതിയ ഹാർടെക്സ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. പഴയ മോഡലിനെക്കാൾ ഭാരക്കുറവും, കരുത്തുമാണ് പുതിയ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ല്, എൽഇഡി ഡേറ്റം റണ്ണിങ് ലാമ്പോടു കൂടിയ പുതിയ ഹെഡ്‌ലാമ്പുകൾ മുൻഭാഗത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്. കറുപ്പ് ഫിനിഷിലുള്ള കൺസോളിലാണ് ഫോഗ് ലാമ്പ്, ഫ്ലോട്ടിങ് റൂഫ്, പുതിയ ടെയിൽ ലാമ്പ് എന്നിവയാണ് കാറിനെ പുറത്തെ പ്രധാന മാറ്റങ്ങൾ.

swift-1

പുതിയ സെന്റർ കൺസോള്‍, മീറ്റർ കൺസോൾ, എസി വെന്റുകൾ, സ്റ്റിയറിങ് വീൽ, കൂടുതൽ സ്പെയ്സ് എന്നിവയാണ് ഇന്റീരിയറിലെ മാറ്റങ്ങൾ. 1.2 ലീറ്റർ ഡൂവൽ ജെറ്റ്‍, 1.0 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എൻജിനുകളാണ് യൂറോപ്പിൽ വിൽപ്പനയ്ക്കുണ്ടാകുക. അടുത്ത വർഷം ആദ്യം പുതിയ സ്വിഫ്റ്റ് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

swift

നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എൻജിനുകൾ നിലനിർത്തും. എന്നാൽ നിലവിലെ സ്വിഫ്റ്റിനെക്കാൾ കരുത്ത് ഈ എൻജിനുകളില്‍ നിന്നു പ്രതീക്ഷിക്കാം. കൂടാതെ ബലേനൊ ആർ എസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന 1.0 ലീറ്റർ‌ ബൂസ്റ്റർജെറ്റ് എൻജിനും മാരുതി വികസിപ്പിച്ച 1.5 ലീറ്റർ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. കൂടാതെ സിയാസിലൂടെ അരങ്ങേറ്റം കുറിച്ച മിഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പുതിയ സിഫ്റ്റിലുണ്ടാകും.

Your Rating: