Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡ് വേഗത്തിൽ ഒരു ലക്ഷം യൂണിറ്റ് തികച്ച് ബ്രെസ

vitara-brezza-test-drive-9 Brezza

വിപണിയിലെത്തി ഒരു വർഷം തികയുന്നതിനുമുമ്പേ ഒരു ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയുമായി വിറ്റാര ബ്രെസ. 2016 മാർച്ചിൽ വിൽപ്പനയിലെത്തിയ ബ്രെസയുടെ 2017 ഫെബ്രുവരി വരെയുള്ള വിൽപ്പനയാണ് ഒരു ലക്ഷം യൂണിറ്റുകള്‍. കഴിഞ്ഞ വർഷം ഏറ്റവുമധികം വിൽപ്പന നേടിയ മോഡലുകളിലൊന്നാണ് വിറ്റാര ബ്രെസ. പുറത്തിറങ്ങി പതിനൊന്ന് മാസം കൊണ്ട് രണ്ടു ലക്ഷം ബുക്കിങ് ആണ് വിറ്റാര ബ്രെസയെ തേടി എത്തിയതെന്ന് മാരുതി അറിയിച്ചിരുന്നു.

Maruti Suzuki Vitara Brezza | Test Drive Review | Fasttrack | Manorama Online

അരങ്ങേറ്റം കുറിച്ചു മൂന്നു മാസത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടുന്ന 10 കാറുകളിലൊന്നായി മാറാനും ‘വിറ്റാര ബ്രെസ’യ്ക്കു കഴിഞ്ഞു. 2017 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച വാഹനമായും ബ്രെസയെ തിരഞ്ഞെടുത്തിരുന്നു. ആദ്യ മാസം തന്നെ 5563 യൂണിറ്റ് വിറ്റ ബ്രെസയുടെ വിൽപ്പന അ‍‍ഞ്ചാം മാസത്തിൽ പതിനായിരം യൂണിറ്റിലെത്തി.

brezza-3

മാരുതിയുടെ തന്നെ ഏറ്റവും മികച്ച മോഡലുകളിലൊന്നാണ് വിറ്റാര ബ്രെസ. നിലവിൽ 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രെസ’ വിൽപ്പനയ്ക്കുള്ളത്; പരമാവധി 89 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു ട്രാൻസ്മിഷൻ. പെട്രോൾ എൻജിനുള്ള വിറ്റാര അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Your Rating: