Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

7 സീറ്റർ വാഗൺ ആർ എത്തുന്നു

വൻ വിജയമായ വാഗൺആർ ഹാച്ച്ബാക്കിന്റെ ചുവട് പിടിച്ച് മരുതി 7 സീറ്റള്ള എംപിവി മോഡൽ വാഗൺ ആർ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 2016-ലെ ഡൽഹി ഒാട്ടോ എക്സ്പോയിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന മോഡലിന്റെ പ്രോട്ടോടൈപ്പ് ഇന്ത്യയിലെത്തി കഴിഞ്ഞു.

2013-ലെ ഇന്തോനേഷ്യൻ മോട്ടോർ ഷോയിൽ വച്ച് അവതരിപ്പിക്കപ്പെട്ട ഇൗ 7 സീറ്റർ കാർ ഇപ്പോഴുള്ള കുഞ്ഞൻ വാഗൺ ആറിനേക്കാൾ 101എംഎം നീളക്കൂടുതലുള്ള വണ്ടിയാണ്. ഗുജറാത്തിൽ മാരുതി ആരംഭിക്കാനിരിക്കുന്ന നിർമാണശാലയിൽ നിന്ന് ആദ്യം പുറത്തിറങ്ങുന്ന കാർ 7 സീറ്റർ വാഗൺ ആർ ആവാനാണ് സാധ്യതയെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഹാച്ച്ബാക്ക് മോഡലിനേക്കാൾ ഏതാണ്ട് 80,000 രൂപ മാത്രമേ വലിയ വാഗൺ ആറിന് അധികമായി ചിലവാകൂ എന്നാണ് സൂചന. പുതിയ വാഗൺ ആർ ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പടെയുള്ള വില കുറഞ്ഞ എംപിവി കൾക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും മികച്ച വിൽപയും ജനപ്രീതിയുമുള്ള പെട്രോൾ ഹാച്ച്ബാക്ക് കാറായ കുഞ്ഞൻ വാഗൺ ആറിന്റെ ഉൽപാദനം അതോടെ കമ്പനി നിർത്തിയേക്കും.