Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൾട്ടോയെ പിന്തള്ളി ഡിസയർ ഒന്നാമത്

sale-stars

ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇന്ത്യയിൽ ഓരോ മാസവും പുറത്തിറങ്ങുന്നത്. അവയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാഹന ലോകത്തെ സൂപ്പർ താരങ്ങൾ ആരൊക്കെയാണെന്ന് അറിയണ്ടേ? കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് വിപണിയില്‍ ഏറ്റവും അധികം വിൽപ്പന നേടിയ അഞ്ച് പാസഞ്ചർ കാറുകൾ...

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

New Swift Dzire

ഓൾട്ടോയെ പിന്തള്ളി മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ ഒന്നാം സ്ഥാനത്തെത്തിയ മാസമായിരുന്നു ഒക്ടോബർ. കോപാക്റ്റ് സെഡാൻ സെഗ്മെന്റിലെ മികച്ച കാറുകളിലൊന്ന് എന്ന കരുത്തിലാണ് ഡിസയർ ഒന്നാം സ്ഥാനത്തെത്തിയത്. ഭംഗിയും യാത്രസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയറിന്റെ 24502 യൂണിറ്റുകളാണ് ഇന്ത്യയിലാകെമാനം ഒക്ടോബറിൽ വിറ്റത്, സെപ്റ്റംബറിനെ അപേക്ഷിച്ച് 24 ശതമാനവും 2014 ഒക്ടോബറിനെ അപേക്ഷിച്ച് 36 ശതമാനവും കൂടുതൽ വളർന്നാണ് ഡിസയർ ഒന്നാം സ്ഥാനത്തെത്തിയത്.

മാരുതി സുസുക്കി ഓൾട്ടോ

Maruti Suzuki Alto K10 Urbano Edition

ഇന്ത്യയിൽ ഏറ്റവും അധികം വിറ്റ കാർ എന്ന ഖ്യതി മാരുതി 800ൽ നിന്ന് ഓൾട്ടോ കൈക്കലാക്കിയെങ്കിലും ഒക്ടോബർ മാസത്തിലെ വിൽപ്പനക്കണക്കിൽ ഓൾട്ടോ രണ്ടാമനാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിൽ‌പ്പനയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കാറായിരുന്നു ഓൾട്ടോ. 22068 ആൾട്ടോകളാണ് ഒക്ടോബറിൽ ഇന്ത്യയിലാകെമാനം വിറ്റത്. സെപ്റ്റംബറിനെക്കാൾ 10 ശതമാനം വളർച്ചയും 2014 ഒക്ടോബറിനെക്കാൾ 6.6 ശതമാനവും വളർച്ച വിൽപ്പനയിൽ ആൾട്ടോ നേടി.

മാരുതി സുസുക്കി സ്വിഫ്റ്റ്

Maruti Suzuki Swift

പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ്. സെഗ്മെന്റിലേയ്ക്ക് മറ്റ് പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും മാരുതി സ്വിഫ്റ്റിന്റെ സ്ഥാനത്തിന് ഇതുവരെ ഇളക്കം സംഭവിച്ചിട്ടില്ല. 17669 സ്വിഫ്റ്റുകളാണ് ഇന്ത്യയിൽ ആകെമാനം ഒക്ടോബറിൽ വിറ്റത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 3.3 ശതമാനം കുറവ് വളർച്ചയാണ് സ്വിഫ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ 2014 ഒക്ടോബറിനെ അപേക്ഷിച്ച് 47.7 ശതമാനം ഉയർന്ന വിൽപ്പന സ്വിഫ്റ്റിന് ലഭിച്ചു.

മാരുതി സുസുക്കി വാഗൺ ആർ

Maruti Suzuki Wagon R

വിൽപ്പന ചാർട്ടിലെ ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് വാഗൺ ആർ. 1999 ൽ പുറത്തിറങ്ങിയ വാഗൺ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ മാറ്റങ്ങൾ സംഭവിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലാകുന്നത്. 14734 വഗൺ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്. സെപ്റ്റംബറിനെ അപേക്ഷിച്ച് 1.2 ശതമാനും കുറവ് വിൽപ്പനയും 2014 ഒക്ടോബറിനെ അപേക്ഷിച്ച് 3.0 ശതമാനും ഉയർന്ന വിൽപ്പനയുമാണ് അത്.

ഹ്യുണ്ടേയ് ഐ10 ഗ്രാന്റ്

grand i10

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേയ്ക്ക് പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന കാർ എന്ന ലേബലിൽ 2013 ൽ ഇന്ത്യൻ വിപണിയിലെത്തിയ കാറാണ് ഐ10 ഗ്രാന്റ്. സെഗ്മെന്റിൽ അന്നുവരെ കാണാത്ത ഫീച്ചറുകളും മികച്ച സ്റ്റൈലും ഐ10 ഗ്രാന്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബറിൽ മാത്രം 14079 യൂണിറ്റ് ഐ 10 ഗ്രാന്റുകളാണ് ഇന്ത്യയിലാകെമാനം വിറ്റത്. സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 67.6 ശതമാനം വളർച്ചയും 2014 ഒക്ടോബറിനെ അപേക്ഷിച്ച് 25.2 ശതമാനം വളർച്ചയുമാണത്.