Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാരുതി വിറ്റാര ബ്രെസ ഡൽഹി എക്സ്പോയിൽ

vitara-brezza

കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മാരുതി ഉടൻ പുറത്തിറങ്ങുന്ന വിറ്റാര ബ്രെസയായിരിക്കും മാരുതിയുടെ പവലിയനിലെ പ്രധാന ആകർഷണം.

vitara-brezza-2

ഫോർഡ് എകോസ്പോർട്ട്, മഹീന്ദ്ര ടിയു‌വി 300, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റാ നെക്സൺ എന്നിവയായിരിക്കും വിറ്റാരയുടെ എതിരാളികൾ. ഒരു സബ് 4-മീറ്റർ കോംപാക്ട് എസ്‌യുവി ഗണത്തിലായിരിക്കും വിറ്റാര വരുക. അടുത്തിടെ പുറത്തിറങ്ങിയ ബലേനോയിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻ‌ജിനുമാണ് ബ്രെസയിലും ഉപയോഗിക്കുക. ആറു ലക്ഷം മുതലായിരിക്കും വില എന്നാണ് കരുതുന്നത്.

Maruti Suzuki Vitara Brezza - Teaser

തുടക്കത്തിൽ എഎംടി വകഭേദവും പിന്നീട് സിവിടി വകഭേദവും ബ്രെസയ്ക്കുണ്ടാകുമെന്നും കമ്പനി പറയുന്നു. കൂടാതെ ഡ്യുവൽ എയർബാഗ്, എബിഎസ്, പ്രൊജക്റ്റർ ഹെ‍ഡ്‌ലാമ്പുകൾ, ഫ്ലോട്ടിങ് റൂഫ്, ഡേറ്റം റണ്ണിങ് ലൈറ്റ്സ് തുടങ്ങിയവയുമുണ്ടാകും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും ബ്രെസയുടെ വിൽപ്പന.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.