Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച വിൽപ്പന: ആദ്യ പത്തിൽ ഏഴും മാരുതി മോഡലുകൾ

Maruti Suzuki Alto K10 Urbano Edition ഓൾട്ടോ കെ 10

രാജ്യത്തെ യാത്രാവാഹന വിൽപ്പനയിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡി (എം എസ് ഐ എൽ)നുള്ള ആധിപത്യം തുടരുന്നു. ഏപ്രിലിൽ ഏറ്റവുമധികം വിൽപ്പന കൈവരിച്ച 10 മോഡലുകളിൽ ഏഴും മാരുതി സുസുക്കി ശ്രേണിയിൽപെട്ടവയാണ്.

swift-new മാരുതി സുസുക്കി സ്വിഫ്റ്റ്.

ഇന്ത്യൻ വാഹന നിർമാതാക്കളുടെ സൊസൈറ്റി(സയാം)യുടെ കണക്കുപ്രകാരം മാരുതി സുസുക്കിയുടെ ‘ഓൾട്ടോ’യാണ് ഏപ്രിലിലെ വിൽപ്പന കണക്കെടുപ്പിൽ ഒന്നാമത്: 16,583 യൂണിറ്റായിരുന്നു ഏപ്രിലിലെ വിൽപ്പന. 2015 ഏപ്രിലിൽ 21,531 യൂണിറ്റായിരുന്നു ‘ഓൾട്ടോ’ കൈവരിച്ച വിൽപ്പന.

wagon-r-1 വാഗൻ ആർ.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റ്’ ആണു വിൽപ്പനയിൽ രണ്ടാം സ്ഥാനത്ത്; 2015 ഏപ്രിലിൽ 18,444 ‘സ്വിഫ്റ്റ്’ വിറ്റതു പക്ഷേ കഴിഞ്ഞ മാസം 15,661 എണ്ണമായി കുറഞ്ഞിട്ടുണ്ട്.

Hyundai Elite i20 എലീറ്റ് ഐ 20

മാരുതിയുടെ തന്നെ കോംപാക്ട് കാറായ ‘വാഗൻ ആർ’ ആണു വിൽപ്പന കണക്കെടുപ്പിൽ മൂന്നാം സ്ഥാനത്ത്. 2015 ഏപ്രിലിൽ 13,872 യൂണിറ്റ് വിൽപ്പനയോടെ നാലാമതായിരുന്ന ‘വാഗൻ ആർ’ കഴിഞ്ഞ മാസം 15,323 യൂണിറ്റ് വിൽപ്പന കൈവരിച്ചാണ് ഒരു സ്ഥാനം മുന്നേറിയത്.
കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ 20’ ഏപ്രിലിലെ വിൽപ്പന കണക്കെടുപ്പിൽ നാലാമതെത്തി. 11,147 ‘എലീറ്റ് ഐ 20’ ആണു കമ്പനി കഴിഞ്ഞ മാസം വിറ്റത്; അതേസമയം 2015 ഏപ്രിലിലെ വിൽപ്പന 12,425 യൂണിറ്റായിരുന്നു.

Renault Kwid റെനോ ക്വിഡ്

മാരുതിയുടെ കോംപാക്ട് സെഡാനായ ‘ഡിസയറി’നാണ് അഞ്ചാം സ്ഥാനം. 2015 ഏപ്രിലിൽ 16,490 യൂണിറ്റ് വിൽപ്പനയോടെ മൂന്നാമാതായിരുന്ന കാറിന് കഴിഞ്ഞ മാസം നേടാനായ വിൽപ്പന 10,083 യൂണിറ്റ് മാത്രം; ഇതോടെ കണക്കെടുപ്പിൽ രണ്ടു സ്ഥാനവും നഷ്ടമായി. ഹ്യുണ്ടേയിയുടെ ‘ഗ്രാൻഡ് ഐ 10’ ആണ് ആറാം സ്ഥാനത്ത്; 9,840 യൂണിറ്റാണു കഴിഞ്ഞ മാസത്ത വിൽപ്പന. ഫ്രഞ്ച് നിർമാതാക്കളായ റെനോയുടെ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’ 9,795 യൂണിറ്റിന്റെ വിൽപ്പനയോടെ തൊട്ടുപിന്നിലുണ്ട്.

Baleno ബലേനൊ

എട്ടാം സ്ഥാനത്തുള്ളത് മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യാണ്; 9,562 യൂണിറ്റായിരുന്നു ഏപ്രിലിലെ ‘ബലേനൊ’ വിൽപ്പന. കോംപാക്ട് കാറായ ‘സെലേറിയൊ’ 8,548 യൂണിറ്റ് വിൽപ്പനയുമായി ഒൻപതാം സ്ഥാനവും ‘ഓമ്നി’ 8,356 യൂണിറ്റ് വിൽപ്പനയോടെ 10—ാം സ്ഥാനവും നേടി.

കഴിഞ്ഞ വർഷം ഏപ്രിലിൽ മികച്ച വിൽപ്പന കൈവരിച്ചിരുന്ന ഹോണ്ട കാഴ്സിന്റെ ഇടത്തരം സെഡാനായ ‘സിറ്റി’ക്കും മഹീന്ദ്രയുടെ ‘ബൊലേറൊ’യ്ക്കും ഹ്യുണ്ടേയിയുടെ ‘ഇയോണി’നുമൊന്നും ഇക്കുറി ആദ്യ പത്തിൽ ഇടംനേടാനായില്ല.

Your Rating: