Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാൻ മൈക്ര ഏറ്റവും കയറ്റുമതി ചെയ്യപ്പെട്ട കാർ

nissan-micra-test-drive-2

2016 ജൂണ്‍ മാസത്തിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ട കാർ എന്ന ബഹുമതി നിസാൻ മൈക്ര സ്വന്തമാക്കി. 6807 വാഹനങ്ങളാണു ജൂണിൽ കമ്പനി കയറ്റുമതി ചെയ്തത്. ഈ നേട്ടത്തോടെ ഇതുവരെ നിസാൻ കയറ്റുമതി ചെയ്ത കാറുകളുടെ എണ്ണം 6,20,000- ആയി. രാജ്യത്തു പ്രവർത്തനം ആരംഭിച്ച 2010 മുതലുള്ള ആറു വർഷം കൊണ്ടാണു നിസാൻ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിലൂടെ 30,000 കോടി രൂപയുടെ (4.35 ബില്യൺ ഡോളർ) വിദേശനാണ്യവും കമ്പനി നേടി.

ചെന്നൈക്കടുത്തുള്ള ഒറഗഡത്തു സ്ഥിതി ചെയ്യുന്ന റെനോ-നിസാന്‍ കമ്പനികളുടെ സംയുക്ത പ്ലാന്റിലാണു മൈക്ര നിർമിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് നിർമാണം. നൂറിലേറെ രാജ്യങ്ങളിലേക്കു കാർ കയറ്റുമതി ചെയ്യുന്നു. ബ്രിട്ടൻ, ജർമനി, സ്വിറ്റ്സർലന്‍ഡ് തുടങ്ങിയവയാണ് മൈക്രയുടെ പ്രധാന വിപണികൾ.

മൈക്ര നേടിയ മികച്ച വിൽപനയിലൂടെ 2015-ൽ യൂറോപിൽ ഏറ്റവുമധികം കാർ വിറ്റ ഏഷ്യൻ കാർ നിർമാതാക്കൾ എന്ന നേട്ടവും നിസാൻ കൈവരിച്ചു. ഈ നേട്ടം കൈവരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഈ കാർ കൈവരിച്ച നേട്ടം തികച്ചും അഭിമാനാർഹമാണെന്നും നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസി‍ഡന്റ് ഗ്വിലോം സിക്കഡ് വെളിപ്പെടുത്തി. 

Your Rating: