Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനി ക്ലബ്മാന്‍ എത്തുന്നു

Mini Clubman

രാജ്യാന്തര വാഹനനിർമാതാക്കളായ മിനിയുടെ പുതിയ മോഡലായ മിനി ക്ലബ്മാൻ എത്തുന്നു. സെപ്റ്റംബർ 19 മുതൽ 27 വരെ ഫ്രാങ്ക്ഫർട്ടില്‍ വച്ച് നടക്കുന്ന ഒാട്ടോ ഷോയിലാണ് കാർ അവതരിപ്പിക്കപ്പെടുക. ഒക്ടോബർ 31-നു വാഹനം വിപണിയിലെത്തും. കൂപ്പറിന്റെ ആദ്യ കോംപാക്റ്റ് സെഗ്‌മെന്റ് മോഡലാണു 4 ഡോര്‍ മോഡലായ ക്ലബ്മാൻ. 5 ഡോർ മോഡലിനെക്കാൾ 27 സെന്റീമീറ്റർ അധികനീളമുണ്ട് പുതിയ മോഡലിന്. 360 ലിറ്ററാണു ബൂട്ട്സ്പേസ്. പുറകിലെ സീറ്റു മടക്കിവെച്ചാൽ 1260 ലിറ്റർ ലഗേജ് ഉൾക്കൊള്ളിക്കാം.

മിനി കണക്ടഡ് ഇൻ കാർ ഇൻഫോടെയ്ന്‍‌മെന്റ്, ഒറിജിനൽ മിനി ആക്സസറീസ്, ഇലക്ട്രിക് പാർക്കിങ് ബ്രെയ്ക്ക്, വൈദ്യുതി ഉപയോഗിച്ചു ക്രമീകരിക്കാവുന്ന സീറ്റുകൾ എന്നിവയാണു പ്രധാന ആകർഷണങ്ങൾ. എട്ടു സ്പീഡ് സ്റ്റെപ്ട്രോണിക് ഗിയർബോക്സ്. മിനി യുവേഴ്സ് ഇന്റീരിയർ സ്റ്റൈൽസാണ് മറ്റൊരു പ്രധാന ഫീച്ചർ. തികച്ചും പേഴ്സണലൈസ് ചെയ്യുന്ന അനുഭവം ‌ഈ ഫീച്ചർ നൽകുമെന്നു കമ്പനി അവകാശപ്പെടുന്നു.

Mini Clubman

മിനി ട്വിൻപവർ ടർബോ ടെക്നോളജിയിൽ അധിഷ്ഠിതമാണ് എൻജിനുകൾ. രണ്ട് എസ് വേരിയന്റുകളും ഒരു വൺ വേരിയന്റും അടക്കം മൂന്നു പെട്രോൾ മോഡലുകൾ. 141 കിലോവാട്ട്/ 192 എച്ച്പി കരുത്തുള്ള 4 സിലിണ്ടർ എൻജിൻ, 100 കിലോവാട്ട്/ 136 എച്ച്പി കരുത്തുള്ള 3 സിലിണ്ടർ എൻജിൻ എന്നിവയാണ് എസ് വേരിയന്റുകൾ. മൂന്നു സിലിണ്ടർ 75 കിലോവാട്ട്/ 102 എച്ച്പി കരുത്തുള്ള വൺ ക്ലബ്മാനാണ് (MINI One Clubman) മൂന്നാമത്തെ വകഭേദം.

മൂന്നു ഡീസൽ വേരിയന്റുകളുണ്ട്. 100 കിലോവാട്ട്/ 150 എച്ച്പി കരുത്താണു ഡി ക്ലബ്മാൻ (MINI D Clubman) ഡീസൽ എൻജിൻ. ഡി ക്ലബ്മാൻ (85 കിലോവാട്ട്/ 116 എച്ച്പി), എസ് ഡി ക്ലബ്മാൻ (140 കിലോവാട്ട്/ 190 എച്ച്പി) എന്നിവയാണ് ക്ലബ്മാന്റെ മറ്റു ഡീസൽ വകഭേദങ്ങൾ.