Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഇക്കോസ്പോർട് ജനുവരിയിൽ

new-ecosport Ecosport North American Model

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ് ലോസ് ആഞ്ചലസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച പുതിയ ഇക്കോസ്പോർട് ജനുവരിയിൽ ഇന്ത്യയിലെത്തിയേക്കും. നേരത്തെ 2018 ൽ പുറത്തിറങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും ഫോഡ് അടുത്ത വർഷം ആദ്യം തന്നെ പുതിയ ഇക്കോസ്പോർടിനെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിമുടി മാറ്റങ്ങളുമായാണ് പുതിയ ഇക്കോസ്പോർട്ടിനെ കമ്പനി പ്രദർശിപ്പിച്ചത്. ലോസ് ആഞ്ചലസിൽ ഇക്കോസ്പോർടിന്റെ അമേരിക്കൻ മോഡലിനെയായിരുന്നു പ്രദർശിപ്പിച്ചത്.

new-ecosport-1 Ecosport North American Model

2013 ൽ വിപണിയിലെത്തിയ വാഹനത്തിന് തുടക്കത്തിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വിറ്റാര ബ്രെസ, ടിയുവി 300 എന്നീ വാഹനങ്ങളുടെ കടന്നു കയറ്റത്തിൽ വിപണിയിൽ അൽപ്പം പിന്നോട്ടു പോയ വാഹനത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാനാണ് പുതിയ മോഡലിലൂടെ കമ്പനി ശ്രമിക്കുക. പുതിയ ഗ്രിൽ, ഡേറ്റം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ ബംബർ എന്നിവയാണ് മുൻഭാഗത്തെ പ്രധാന മാറ്റങ്ങൾ.

new-ecosport-2 Ecosport North American Model

പുതിയ അലോയ് വീൽ ഡിസൈൻ മാറ്റിനിർത്തിയാൽ വശങ്ങളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. കാര്യമായ മാറ്റങ്ങളൊന്നുമില്ലാത്ത ടെയിൽ ലാമ്പാണ്. ഉൾഭാഗത്തിനാണ് ഏറ്റവും അധികം മാറ്റങ്ങൾ വന്നിരിക്കുന്നത്. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈൻ കൺസെപ്റ്റ് തന്നെയാണ് ഇന്റീരിയറിനെങ്കിലും പുതിയ സെന്റർ കൺസോൾ, പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ തുടങ്ങി പുതുമ തോന്നിക്കുന്ന ധാരാളം ഫീച്ചറുകളുണ്ട് വാഹനത്തിന്. ‌ഇക്കോസ്പോർട്ടിനെ കൂടുതൽ ആഡംബരമാക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. പുതിയ എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, പുതിയ എസി വെൻറുകൾ, ക്രോം ഇൻസേർട്ടുകൾ എന്നിവ വാഹനത്തിന്റെ ഇന്റീരിയൽ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. 

Your Rating: