Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എൻഡവറെത്തി

ford-endeavour New Ford Endeavour

ഫോഡിന്‍റെ എസ് യു വി എൻഡവറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ചടങ്ങില്‍ വെച്ചാണ് പുതിയ എൻഡവറിനെ കമ്പനി പുറത്തിറക്കിയത്. 24.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില. പ്രീമിയം ഫീച്ചറുകളില്‍ എന്‍ഡവറിന്‍റെ അകവും പുറവും പൊളിച്ചെഴുതി മനോഹരമാക്കിയാണ് ഫോഡ് ഓള്‍ ന്യൂ എന്‍ഡവര്‍ വിപണിയിലെത്തുന്നത്. മൂന്ന് നിരകളിലായി ഏഴ് പേര്‍ക്ക് യാത്ര ചെയ്യാം.

ford-endeavour-2 New Ford Endeavour

രണ്ടും മൂന്നും നിരകള്‍ പൂര്‍ണമായും മടക്കി വയ്ക്കാനാകുന്നത് വിശാലമായ സ്പേസ് നല്‍കുന്നു. ബൂട് സ്പേസ് സൗകര്യത്തിന്‍റെ മികവ് യാത്രാ സുഖം ഉറപ്പാക്കുന്നു. മുന്നിലും പിന്നിലും അലുമിനിയത്താല്‍ തീര്‍ത്ത കീഴ്ഭാഗ സുരക്ഷയും എന്‍ഡവറിന്റെ പ്രത്യേകതയാണ്. യാത്രകള്‍ക്കനുസൃതമായുള്ള നോര്‍മല്‍, മഡ്, സ്നോ, ഗ്രാസ് ലെവല്‍ മോഡുകള്‍ തിരഞ്ഞെടുക്കാനാകുന്ന ടെറൈന്‍ മാനേജ്മെന്‍റ് സിസ്റ്റവും പുതിയ എന്‍ഡവറിന്റെ പ്രത്യേകതയാണ്.

New Ford Endeavour launched in India

2, 2.2., 3.2 ലിറ്റര്‍ എന്നിവയാണ് എന്‍ജിന്‍ ഒപ്ഷനുകള്‍. എട്ട് ഇഞ്ച് ടച്ച് സ്ക്രീന്‍ ഡിസ്പ്ളേ, യു.എസ്.ബി പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള മികച്ച ഇന്‍ഫോടെയ്ന്‍മെന്‍റ് സംവിധാനം. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനമാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത എന്‍ഡവറിനുള്ളത്. മുംബൈ, ഡല്‍ഹി, കോല്‍ക്കത്ത, ചെന്നൈ, ബെഗളൂരു നഗരങ്ങളിലാണ് നിലവില്‍ എന്‍ഡിവര്‍ വിപണിയിലുള്ളത്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങവിലേക്ക് ഉടന്‍ എന്‍ഡവറെത്തുമെന്ന് ഫോഡ് എം.ഡി നൈജില്‍ ഹാരിസ് പറഞ്ഞു. ടൊയാറ്റോ ഫോര്‍ച്യൂണ്‍, മഹീന്ദ്ര എക്സ് യു.വി, ഹോണ്ട സി.ആര്‍.വി, പജേറോ സ്പോര്‍ട്, ഷെവര്‍ലേ ക്യാപ്റ്റീവ എന്നിവയാണ് വിപമിയില്‍ എന്‍ഡവറിനെ കാത്തിരിക്കുന്ന പ്രധാന എതിരാളികള്‍.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.