Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഗ്രാന്റ് ഐ10 പ്രൈം

new-i10-grand-1 Representative Image: I10

ഹ്യുണ്ടേയ്‍‍യുടെ ജനപ്രിയ കാർ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പ് ഫെബ്രുവരിയിൽ വിപണിയിലെത്തും. വിപണിയിലെത്തുന്ന പുതിയ കാറിന്റെ പേര് ഗ്രാന്റ് ഐ 10 പ്രൈം എന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യന്തര വിപണിയിൽ പുറത്തിറങ്ങുന്ന അതേ കാർ തന്നെയായിരിക്കും ഇന്ത്യയിലുമെത്തുക. എന്നാൽ കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

new-i10-grand Representative Image: I10

മുഖം മിനുക്കിയെത്തുന്ന ഗ്രാന്റിൽ ധാരാളം മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മുൻ-പിൻ ബമ്പറുകൾ, പുതിയ എൽഇഡി ഹെ‍ഡ്‍‌‌ലൈറ്റുകൾ എന്നിവ കാറിനുണ്ടാകും. പുതിയ ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റം, റീഡിസൈൻ ചെയ്ത ഡാഷ് ബോർഡുകള്‍, കൂടുതൽ സ്ഥല സൗകര്യം എന്നിവയായിരിക്കും ഉൾഭാഗത്തെ പ്രധാനമാറ്റങ്ങൾ. എന്നാൽ എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനും 1.1 ലീറ്റർ ഡീസൽ എൻജിനും തന്നെയായിരിക്കും പുതിയ കാറിനും.

ഗ്രാന്റ് ഐ10 മാത്രമല്ല കോംപാക്റ്റ് സെ‍ഡാനായ എക്സെന്റിന്റെ ഫെയ്സ്‌ലിഫ്റ്റും എക്സെന്റ് പ്രൈം എന്നാണ് അറിയപ്പെടുക‌. ഹ്യുണ്ടേയ്‌യുടെ തന്നെ ഐ10 ന്റേയും ഐ 20യുടേയും ഇടയിലെ കാറായി 2013 നാണ് ഗ്രാന്റ് ഐ 10. ആ വർഷം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച കാറായി തിരഞ്ഞെടുത്ത് ഗ്രാന്റ് ഹ്യുണ്ടേയ്‌യുടെ ലൈനപ്പിലെ ഏറ്റവും അധികം വിൽപ്പനയുള്ള കാറാണ്.