Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ഡ്യൂക്ക് ഫെബ്രുവരിയിൽ

duke-390 Duke 390

ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ കെടിഎമ്മിന്റെ പുതിയ ഡ്യൂക്ക് ഫ്രെബ്രുവരിയിൽ വിപണിയിലെത്തും. മിലാനിൽ നടന്ന രാജ്യാന്തര ടൂ വീലർ ഓട്ടോഷോയില്‍ പ്രദർശിപ്പിച്ച പുതിയ ഡ്യൂക്ക് മോഡലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. ഡ്യൂക്ക് 390, സൂപ്പർ ഡ്യൂക്ക് 1290, സൂപ്പർ ഡ്യൂക്ക് 790 തുടങ്ങിയ മോ‍ഡലുകളാണ് മിലാനിൽ പ്രദർശിപ്പിച്ചത്. നിലവിലെ ഡ്യൂക്ക് 390 യുടെ നിർമാണം കമ്പനി അവസാനിപ്പിച്ചെന്നു വാർത്തകൾ പുറത്തുവന്നിരുന്നു. പഴയതിൽ നിന്നും തികച്ചും വ്യത്യസ്ത രൂപവുമായി എത്തുന്ന പുതിയ 390 മോഡലിനു 2-2.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

ktm-duke-390-2017 Duke 390

അടുത്ത വർഷം ഇന്ത്യയിൽ പുറത്തിറങ്ങുന്ന ഡ്യൂക്ക് 200 ന്റെ ഡിസൈനും ഇതുതന്നയാകും എന്നും സൂചനയുണ്ട്. ദ കോർണർ റോക്കറ്റ് എന്നാണ് പുതിയ ഡിസൈന് കമ്പനി നൽകിയിരിക്കുന്ന പേര്. കൂടുതൽ ഷാർപ്പായ ഡിസൈനാണ് ബൈക്കിന്. 13.4 ലീറ്റർ ഇന്ധനം നിറയ്ക്കാനാവുന്ന വലിയ ഫ്യൂവൽ ടാങ്കുകൾ, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇ‍ഡി ഡേടൈം റണ്ണിങ് ലൈറ്റുകൾ. സ്മാർട്ഫോണുമായി കണക്ട് ചെയ്യാവുന്ന കെടിഎം മൈ റൈഡ് സാങ്കേതിക വിദ്യ, മികച്ച റൈഡർ, പില്യൻ സീറ്റുകൾ എന്നിവയ്ക്കു പുറമെ ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ എന്നിവയും പുതിയ ഡ്യൂക്കിലുണ്ടാകും.

ktm-duke-390-2017-1 Duke 390

ഭാരം കുറഞ്ഞ പുതിയ ഫ്രെയിമിലാണ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. പുതിയ സസ്പെൻഷൻ, ബ്രേക്കുകൾ എന്നിവയുണ്ട്. എന്നാൽ എൻജിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങളില്ല. 373.2 സിസി സിംഗിൾ സിലിണ്ടർ 43.5 ബിഎച്ച്പി എൻജിൻ തന്നെ. അണ്ടർ ബെല്ലി എക്സ്ഹോസ്റ്റിന് പകരം സാദാ എക്സ്ഹോസ്റ്റായിരിക്കും. കൂടാതെ സ്ലിപ്പർ ക്ലച്ച്, റൈഡ് ബൈ വയർ സാങ്കേതിക വിദ്യ, വിറയൽ കുറയ്ക്കാനായി ബാലൻസർ ഷാഫ്റ്റ് തുടങ്ങിയവയും പുതിയ ഡ്യൂക്കിലുണ്ടാകും.  

Your Rating: