Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ സ്വിഫ്റ്റ് അടുത്ത ഫെബ്രുവരിയിൽ

swift New Swift

മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനം സ്വിഫ്റ്റിന്റെ പുതിയ വകഭേദം അടുത്ത ഫെബ്രുവരിയിൽ പുറത്തിറങ്ങും. 2018 ഫെബ്രുവരി 9 മുതൽ 14 വരെ ന്യൂ‍ഡൽഹിയിൽ നടക്കുന്ന ഓട്ടോഎക്സ്പോയിൽ വെച്ച് മാരുതി പുതിയ സ്വിഫ്റ്റ് പുറത്തിറക്കുമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ വർഷമാദ്യം ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ യൂറോപ്യൻ പതിപ്പ് ഏപ്രിലിൽ പുറത്തിറങ്ങുമെന്നു സുസുക്കി അറിയിച്ചിരുന്നു.

Maruti Suzuki Swift 2017 | Firstlook, Exclusive Visuals | Fasttrack | Manorama Online

ജപ്പാൻ, യൂറോപ്പ് പതിപ്പുകളിൽ നിന്നു ചെറിയ വ്യത്യാസങ്ങളുമായിട്ടായിരിക്കും കാർ ഇന്ത്യയിലെത്തുക. രാജ്യത്തെ സാഹചര്യങ്ങൾക്കും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾക്കും അനുസരിച്ചു വാഹനത്തിനു മാറ്റങ്ങൾ വരുത്തുമെന്നാണു കമ്പനി അറിയിച്ചിരിക്കുന്നത്. സുസുക്കിയുടെ പുതിയ ഹാർടെക്സ് പ്ലാറ്റ്ഫോമിലാണ് പുതിയ സ്വിഫ്റ്റിന്റെ നിർമാണം. മാരുതിയുടെ പ്രിമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കില്ല പുതിയ സിഫ്റ്റ് വിൽപ്പനയ്ക്കെത്തുക എന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

swift-1 New Swift

ബലേനൊയിലൂടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച 1 ലീറ്റർ ബൂസ്റ്റർജെറ്റ് എൻജിനും പുതിയ സ്വിഫ്റ്റിൽ ഇടം പിടിച്ചേക്കാം. കൂടാതെ 1.2 ലീറ്റർ പെട്രോൾ എൻജിനും പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. മാരുതിയുടെ ഏറ്റവുമധികം വിൽപ്പനയുള്ള കാറുകളിലൊന്നായ സ്വിഫ്റ്റിന്റെ പുതിയ വകഭേദം കൂടുതൽ ജനപ്രിയമാകും എന്നാണു കമ്പനി പ്രതീക്ഷിക്കുന്നത്.

Your Rating: