Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ മൊബീലിയോ എത്തുന്നു

mobilio-2016 Honda Mobilio

ഹോണ്ടയുടെ ഇന്ത്യയിലെ ആദ്യ എംപിവി മൊബീലിയോ മുഖം മിനുക്കി എത്തുന്നു. അകത്തും പുറത്തും മാറ്റങ്ങളുമായി അടുത്തിടെ ഇന്തോനേഷ്യൻ വിപണിയിലെത്തിയ മൊബീലിയോയാണ് ഇന്ത്യയിലെത്തുക. മുൻ ബമ്പറിലെ ക്രോം, പുതിയ ഫോഗ് ലാമ്പ് കൺസോൾ, പുതിയ അലോയ് വീലുകൾ എന്നിവയാണ് പുറം ഭാഗത്തെ പ്രധാന മാറ്റങ്ങൾ.

mobilio-2016-1 Honda Mobilio

ഉൾഭാഗത്തും നിരവധി മാറ്റങ്ങളുണ്ട്. ഉടൻ പുറത്തിറങ്ങുന്ന കോംപാക്റ്റ് എസ് യു വി ബിആർവിയോട് സാമ്യം തോന്നുന്ന ഉൾഭാഗമായിരിക്കും പുതിയ മൊബീലിയോയ്ക്ക്. പുതിയ ഡാഷ്ബോർഡ്, പുതിയ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ടച്ച് സ്ക്രീൻ എന്റർടൈൻമെന്റ് സിസ്റ്റം എന്നിവ പുതിയ മൊബീലിയോയിലുണ്ടാകും.

mobilio-2016-2 Honda Mobilio

എൻജിനിൽ കാര്യമായ മാറ്റമുണ്ടാകില്ല. 1.5 ലിറ്റർ പെട്രോൾ എൻജിന് 119 പി എസും കരുത്തും 145 എൻ എം ടോർക്കുമുണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിന് 100 പി എസ് കരുത്തും 200 എൻഎം ടോർക്കുമുണ്ട്. പുതിയ മൊബീലിയോ എന്നെത്തുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Your Rating: