Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ പുതിയ എസ് ക്രോസ്

new-s-cross

മാരുതിയുടെ ക്രോസ് ഓവർ എസ് ക്രോസ് ഇന്ത്യക്കാർക്ക് പുതിയ കാറാണ്. ഇന്ത്യയില്‍ നെക്സ വഴി വിൽക്കുന്ന എസ് ക്രോസ് 2013 ൽ സുസുക്കി എസ് എക്സ് 4 ക്രോസായി യൂറോപ്പിൽ പുറത്തിറങ്ങിയതാണ്. 2013 ന് ശേഷം സമഗ്രമാറ്റങ്ങുമായി എസ് ക്രോസ് യൂറോപ്യൻ വിപണിയിലെത്തിരിക്കുകയാണ്. അടുത്ത മാസം വിപണിയിലെത്തുന്ന എസ് ക്രോസിന്റെ ചിത്രങ്ങളും പരസ്യവും സുസുക്കി പുറത്തുവിട്ടു.

new-s-cross-2

യൂറോപ്യൻ അടുത്ത മാസമെത്തുമെങ്കിലും ഇന്ത്യയിൽ അടുത്ത വർഷം മാത്രമേ പുതിയ എസ് ക്രോസ് എത്തു എന്നാണ് അറിയുന്നത്. അടിമുടി മാറ്റങ്ങളുമായി കൂടുതൽ സ്റ്റൈലിഷായിട്ടുണ്ട് എസ് ക്രോസ്. വെർട്ടിക്കൽ ക്രോമുകളുള്ള ഗ്രില്ലും. പുതിയ ഹെഡ്‌ലാംപും മസ്കുലറായ ബോണറ്റും പുതിയ ബംബറും എല്ലാം വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കിയിട്ടുണ്ട്. പുതിയ ഇന്‍ട്രുമെന്റ് കണ്‍സോള്‍, ഇന്റീരിയറിലെ പുതിയ കളര്‍ കോമ്പിനേഷനുകള്‍ കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ എന്നിവയായിരിക്കും പുതിയ എസ് ക്രോസിന്റെ ഉള്‍ഭാഗത്തെ പ്രത്യേകതകള്‍.

Suzuki S-CROSS TVC

യൂറോപ്യൻ വിപണിയിൽ പുതിയ 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് പെട്രോൾ എൻജിൻ കാറിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടാതെ നിലവിലുള്ള 1.6 മൾട്ടി ജെറ്റ് എൻജിനും ലഭിക്കും. ഇന്ത്യൻ വിപണിയിൽ നിലവില്‍ 1.3 ലിറ്റര്‍, 1.6 ഡീസല്‍ എന്‍ജിനുകളാണ് എസ് ക്രോസിനുള്ളത്. ഇതുകൂടാതെ 1 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും പുതിയ എസ് ക്രോസിലുണ്ടാകും.