Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസ്സാൻ, ഡാറ്റ്സൻ സർവീസ് ക്യാംപെയ്ൻ 17 വരെ

redigo-sport Redigo

ഇന്ത്യയിലെ വാഹന ഉടമകൾക്കു മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്താൻ ജാപ്പനീസ് കാർ നിർമാതാക്കളായ നിസ്സാൻ സംഘടിപ്പിക്കുന്ന സർവീസ് ക്യാംപെയ്ൻ വെള്ളിയാഴ്ച ആരംഭിക്കുന്നു. രാജ്യത്തെ 146 നിസ്സാൻ, ഡാറ്റ്സൻ സർവീസ് ഔട്ട്ലെറ്റുകൾ പരിപാടിയിൽ പങ്കെടുക്കും. ബെംഗളൂരുവിലെ ഡീലർഷിപ്പിൽ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയാണു ക്യാംപെയ്നിന്റെ ഉദ്ഘാടനം നിർവഹിക്കുക. ഈ 17 വരെ ക്യാംപെയ്ൻ തുടരും.  നിസ്സാൻ, ഡാറ്റ്സൻ ഇടപാടുകാരെ നേരിൽ കണ്ടു പ്രശ്നങ്ങളും പോരായ്മകളും മനസ്സിലാക്കാനും പരിഹാര മാർഗങ്ങൾ സ്വീകരിക്കാനുമുള്ള കമ്പനിയുടെ വിൽപ്പനാന്തര സേവന വിഭാഗത്തിന്റെ ഉദ്യമമാണ് ഈ സർവീസ് ക്യാംപെയ്ൻ. അംഗീകൃത സർവീസ് സെന്ററുകളുടെ സേവനം തേടുന്നതു വഴിയും യഥാർഥ സ്പെയർ പാർട്സും അക്സസറികളും ഉപയോഗിക്കുന്നതു കൊണ്ടുമുള്ള പ്രയോജനങ്ങളെപ്പറ്റി കാർ ഉടമകളെ ബോധവൽക്കരിക്കാനും കമ്പനി ഈ അവസരം വിനിയോഗിക്കുന്നുണ്ട്.

സർവീസ് ക്യാംപുകളിൽ നിസ്സാൻ കാറുകൾ സൗജന്യമായി പരിശോധിച്ചു നൽകുമെന്നാണു കമ്പനിയുടെ പ്രധാന വാഗ്ദാനം. സൗജന്യ കാർ പരിശോധനയ്ക്കും ടോപ് വാഷിനും പുറമെ ലേബർ ചാർജുകളിൽ ഇളവും അനുവദിക്കും. യഥാർഥ കമ്പനി അക്സസറികളുടെ വിലയിലും ഇളവ് ലഭ്യമാണ്. ക്യാംപിലെത്തുന്ന കാറുകൾക്കു സമഗ്ര പരിശോധനയാണു നിസ്സാൻ നടത്തുക. ഒപ്പം ഈ ക്യാംപെയ്നിന്റെ ഭാഗമായി ഒരു വർഷത്തെ നിസ്സാൻ എക്സ്റ്റൻഡഡ് വാറന്റി അടിസ്ഥാന നിരക്കിൽ സ്വന്തമാക്കാനും അവസരമുണ്ട്; ഒരു വർഷത്തിലേറെ കാലാവധിയുള്ള വാറന്റിക്ക് നിരക്കിളവും കമ്പനി വാഗ്ദാനം ചെയ്യുന്നു.ഉപയോക്താക്കളുടെ പ്രതീക്ഷകളെ മറികടക്കാനുള്ള തീവ്രശ്രമമാണു നിസ്സാൻ ഡീലർമാർ നടത്തുന്നതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ് (ആഫ്റ്റർ സെയിൽസ്) സഞ്ജീവ് അഗർവാൾ അറിയിച്ചു.

ഇടപാടുകാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനുള്ള തീവ്രശ്രമമാണ് ‘ഹാപ്പി വിത്ത് നിസ്സാൻ’ ക്യാംപെയ്നെന്നും അദ്ദേഹം വിശദീകരിച്ചു. ഡാറ്റ്സൻ ഇടപാടുകാർക്കായി ‘ഹാപ്പി വിത്ത് ഡാറ്റ്സൻ’ പദ്ധതി അവതരിപ്പിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്ന് നിസ്സാൻ മോട്ടോർ ഇന്ത്യയിൽ ഡാറ്റ്സൻ വൈസ് പ്രസിഡന്റായ ജെറോം സൈഗോട്ട് അറിയിച്ചു. ‘റെഡി ഗോ’യ്ക്കും അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ‘റെഡി ഗൊ സ്പോർട്ടി’നും മികച്ച വരവേൽപ്പാണ് ഇന്ത്യൻ വിപണി നൽകിയത്. ഇവരിൽ പലരുടെയും ആദ്യ സർവീസിനു സമയമാവുന്ന വേളയിലാണ് ‘ഹാപ്പി വിത്ത് ഡാറ്റ്സൻ’ ക്യാംപെയ്ൻ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.  

Your Rating: