Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാന്റെ പുതിയ സർവീസ് സെന്റർ കൊച്ചിയിൽ

nissan-service-center കൊച്ചിയിലെ പുതിയ സർവീസ് കേന്ദ്രം നിസാൻ ഇന്ത്യ വൈസ് പ്രസിഡന്റ് –ആഫ്റ്റർ സെയിൽസ് സഞ്ജീവ് അഗർവാൾ ഉദ്ഘാടനം ചെയ്യുന്നു

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നിസാൻ കാർ സർവീസ് സെന്ററുകളിലൊന്ന് ഇവിഎം കാഴ്സ് ഡീലർ‌ഷിപ് കൊച്ചിയിൽ ആരംഭിച്ചു‌. കേരളത്തിലെ നിസാൻ–ഡാറ്റ്സൺ കാറുകളുടെ വിപണി വിഹിതം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി നെട്ടൂരിലെ ഇവിഎം നിസാൻ ഡീലർഷിപ്പിന്റെ ഭാഗമായി പുതിയ സർവീസ് സെന്റർ ആരംഭിച്ചത്. ദിവസവും 30 കാറുകൾ സർവീസ് ചെയ്യാനും 50 കാറുകൾ പാർക്ക് ചെയ്യാനുമുള്ള സൗകര്യം പുതിയ സർവീസ് സെന്ററിലുണ്ടാകും.

nissan-service-center-1 കൊച്ചിയിലെ പുതിയ നിസാന്‍ സർവീസ് കേന്ദ്രം

2020ൽ ഇന്ത്യൻ കാർ വിപണിയിലെ വിഹിതം 5 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടു വിൽപന വിൽപനാനന്തര സേവന ശൃംഖല വളർത്തുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് കേന്ദ്രമെന്ന് നിസാൻ ഇന്ത്യ വൈസ് പ്രസിഡന്റ് –ആഫ്റ്റർ സെയിൽസ് സഞ്ജീവ് അഗർവാൾ പറഞ്ഞു. 2018 മുതൽ 2021 വരെ പുതിയ എട്ടു മോഡലുകൾ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും മികച്ച ആഫ്റ്റർ സെയില്‍സ് സർവീസിനുള്ള ജെഡി പവർ പുരസ്കാരത്തിൽ രണ്ടാം സ്ഥാനം കഴിഞ്ഞ വർഷം നിസാൻ ഇന്ത്യക്കായിരുന്നു. കൂടുതൽ മികച്ച സേവനങ്ങള്‍ ഉപഭോക്താവിന് നൽകുന്നതിന്റെ ഭാഗമായി കൂടുതൽ സെയിൽ –സർവീസ് സെന്ററുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിലാകെ 284 സെയിൽ–സർവീസ് ഔട്ട്‌ലെറ്റുകളാണ് നിസാനുള്ളത്. പുതിയ സർവീസ് സെന്ററിന്റെ ആരംഭത്തോടെ കേരളത്തിൽ 28 സർവീസ് പോയിന്റുകളാവും നിസാന് കേരളത്തിലുള്ളത്.

Your Rating: