Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാൻ ഇന്ത്യക്ക് 25 ശതമാനം വളർച്ച

micra-sunshine-orange Nissan Micra

രാജ്യത്തെ ഏറ്റവുമധികം വേഗത്തിൽ വളരുന്ന വാഹന നിർമാതാക്കളിലൊന്നായ നിസാന്റെ വിൽപ്പനയിൽ 25 ശതമാനം വളർച്ച. കഴിഞ്ഞ വർഷം ഫ്രെബ്രുവരിയെ അപേക്ഷിച്ചാണ് നിസാൻ ഇന്ത്യ 25 ശതമാനം വിൽപ്പന കൂടുതൽ നേടിയത്. 2016 ൽ 3850 യൂണിറ്റുകളായിരുന്ന നിസാൻ കാറുകളുടെ വിൽപ്പന 2017 ൽ 4807 യൂണിറ്റുകളിലെത്തി.

നിസാൻ മൈക്ര, ഡാറ്റ്സൺ റെഡിഗോ തുടങ്ങിയ കാറുകളുടെ മികച്ച പ്രകടനമാണ് വിൽപ്പന ഉയർത്താൻ സഹായിച്ചതെന്നാണ് നിസാൻ പറയുന്നത്. നിസാൻ ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം ഏഴ് ലക്ഷത്തിലെത്തിയിരുന്നു. 2020ൽ ഇന്ത്യൻ കാർ വിപണിയിലെ വിഹിതം 5 ശതമാനമായി ഉയർത്താനാണ് കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. അതിനായി 2018 മുതൽ 2021 വരെ പുതിയ എട്ടു മോഡലുകൾ വിപണിയിലെത്തിക്കുമെന്ന് നിസാൻ പ്രഖ്യാപിച്ചിരുന്നു.
 

Your Rating: