Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാന്റെ പുതിയ ഷോറൂം കൊല്ലത്ത്

nissan-kollam Jerome Saigot, VP, Datsun India inaugurates Pinnacle Nissan in Kollam

കേരളത്തിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നിസാൻ തങ്ങളുടെ പുതിയ ഷോറൂം കൊല്ലത്ത് ആരംഭിച്ചു. പിനക്കിൾ‌ നിസാൻ എന്നു പേരിട്ടിരിക്കുന്ന പുതിയ ഷോറും ഡാറ്റ്സൺ‌ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറോം സൈഗോട് ഉദ്ഘാടനം ചെയ്തു. നിസാന്റേയും ഡാറ്റ്സണിന്റേയും എല്ലാ ഉത്പന്നങ്ങളും പുതിയ വിതരണകേന്ദ്രത്തിൽ ലഭിക്കുമെന്ന് ഷോറൂം ഉത്ഘാടനം ചെയ്തു കൊണ്ട് ജെറോം പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ 165 നഗരങ്ങളിലായി നിസാന് 217 ഷോറൂമുകളാണുള്ളത്. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുമ്പ് ഷോറൂമുകളുടെ എണ്ണം ഇരട്ടി ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂം അനുവദിച്ചതെന്നാണ് കമ്പനി അറിയിച്ചത്. ലോകത്തിലെ ഏറ്റവും വേഗം വളരുന്ന വാഹന വിപണിയിൽ തങ്ങളുടെ സജീവ സാന്നിധ്യം നിലനിർത്തുന്നതിനായുള്ള പരിശ്രമത്തിലാണ് കമ്പനി എന്നും ജെറോം സൈഗോട് പറഞ്ഞു.

Your Rating: