Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിസാന്റെ മഞ്ഞിലോടും റോഗ്

Nissan-Rogue-Warrior-Concept1 Nissan Rogue Warrior Concept

മഞ്ഞു വീഴ്ചയുള്ള രാജ്യങ്ങളിൽ ശൈത്യം തുടങ്ങിയാൽ വാഹനം ഓടിക്കാൻ വലിയ ബുദ്ധിമുട്ടാണ്. മഞ്ഞുകാലമായാൽ അപകടങ്ങൾ പെരുകും. വാഹനc തെന്നി നീങ്ങിയുള്ള അപകടങ്ങൾ കുറയ്ക്കാൻ ചിലപ്പോഴൊക്കെ ടയറുകളിൽ ചങ്ങലകൾ കെട്ടിയാണ് വാഹനം സഞ്ചരിക്കുന്നത്. ഇതിനൊരു പ്രതിവിധിയായി മഞ്ഞു കൂടുതലുള്ള സ്ഥലങ്ങളിലൂടെ അനായാസം ഓടിക്കാവുന്ന എസ് യു വിയുമായി എത്തിയിരിക്കുന്നു നിസാൻ.

Nissan-Rogue-Warrior-Concept Nissan Rogue Warrior Concept

എസ് യു വിയായ നിസാൻ റോഗിന്റെ ചക്രങ്ങളുടെ സ്ഥാനത്ത് ഹെവി ഡ്യൂട്ടി സ്നോ ട്രാക്ക് നൽകിയാണ് വാഹനത്തെ മഞ്ഞിൽ ഓടിക്കാൻ പ്രാപ്തനാക്കിയിരിക്കുന്നത്. 30 ഇഞ്ച് വലുപ്പവും 48 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുള്ള സ്നോ ട്രാക്കുൾ ഉപയോഗിക്കുന്ന വാഹനത്തിന് 100 കിലോമീറ്റർ വേഗത ആർജിക്കാൻ കഴിയും. 45 ഡിഗ്രിവരെയുള്ള ചെരുവിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റോഗിന് 23 ഇഞ്ച് ഗ്രൗണ്ട് ക്ലിയറൻസുണ്ട്. 2016 മോണ്ട്റിയൽ ഇന്റർനാഷണൽ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ വിഡിയോയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.

Nissan Rogue Warrior

കാനഡയിലെ ക്യുബക്കിലാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കോൺകർ ഓൾ‌ കണ്ടീഷൻസ് എന്നാണ് പുതിയ പ്രോജക്റ്റിന് നിസാൻ പേരിട്ടിരിക്കുന്നത്. കാന‍ഡയിൽ ഏറ്റവും അധികം വിൽപ്പനയുള്ള മോഡലാണ് നിസാൻ റോഗ്. 2.5 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന വാഹനം 6000 ആർപിഎമ്മിൽ 170 ബിഎച്ച് പി കരുത്തും. 4400 ആർപിഎമ്മിൽ 237 എൻ എം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.