Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിക്കറ്റ് ചാമ്പ്യൻസ് ട്രോഫിയുമായി ലോകം ചുറ്റി നിസാൻ

nissan-champans-trophy

ക്രിക്കറ്റിന്റെ മിനി വേൾഡ് കപ്പായ ചാമ്പ്യൻസ് ട്രോഫി ആരംഭിക്കാൻ ഇനി 100 ദിനങ്ങൾ കൂടി ബാക്കി. ജൂൺ ഒന്നിന് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന് തുടക്കം കുറിക്കുമ്പോൾ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കങ്ങളിലൊന്നിന് കൂടിയാണ് തിരികൊളുത്തുന്നത്. ലോകത്തെ ഏറ്റവും മികച്ച എട്ട് ടീമുകൾ മത്സരിക്കുന്ന ക്രിക്കറ്റിങ് ഇവന്റിന് മുന്നോടിയായി ചാമ്പ്യൻസ് ട്രോഫിയുമായി പര്യടനത്തിനൊരുങ്ങുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഔദ്യോഗിക സ്പോണ്‍സർമാരായ നിസാൻ.

മത്സരത്തിൽ പങ്കെടുക്കുന്ന എട്ടു രാജ്യങ്ങളിലൂടെയാണ് ട്രോഫി ടൂർ പോകുക. ദുബായ് സ്പോർട്സ് സിറ്റിയിലെ ഐസിസി അക്കാദമിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ചിൽ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥൻ എന്നീ രാജ്യങ്ങളും എപ്രിലിൽ സൗത്താഫ്രി‌ക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലൂടെയും സഞ്ചരിക്കും. മെയ്‌ മാസത്തിൽ ഇംഗ്ലണ്ടിലെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ അരങ്ങേറുന്ന നഗരങ്ങളിലൂടെ പര്യടനം നടത്തുന്ന ട്രോഫി ടൂർ ജൂൺ ഒന്നിന് ആദ്യ മത്സരം നടക്കുന്ന സ്റ്റേ‍ഡിയത്തിൽ സമാപിക്കും.

ഏറ്റവും മികച്ച ക്രിക്കറ്റ് ആരാധകരുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നതെന്നും ചാമ്പ്യൻട്രോഫിയുടെ ജനപ്രിയത വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്ക് ഈ യാത്ര വഹിക്കുമെന്നുമാണ് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് റിച്ചാഡ്സൺ അഭിപ്രായപ്പെട്ടത്.

Your Rating: