Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മ്യാൻമാറിൽ കാർ നിർമിക്കാൻ നിസാൻ

Nissan Sunny Nissan Sunny

ദക്ഷിണേഷ്യയിലെ മ്യാൻമാറിൽ കാർ ഉൽപ്പാദനം ആരംഭിക്കുമെന്നു ജപ്പാനിലെ നിസാൻ മോട്ടോർ കമ്പനി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി വിപണി തുറന്ന കൊടുക്കുന്നതു വഴി ലഭിക്കുന്ന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നിസാൻ ഇതാദ്യമായി മ്യാൻമാറിൽ കാർ അസംബ്ലി ആരംഭിക്കുന്നത്. പങ്കാളിയായ താൻ ചോങ് മോട്ടോർ ഗ്രൂപ്പിന്റെ നിർമാണശാല ഉപയോഗിച്ചാവും ജാപ്പനീസ് കാർ നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള നിസാൻ മ്യാൻമാർ വിപണിയിൽ പ്രവേശിക്കുക. സെഡാനായ ‘സണ്ണി’യാവും നിസാൻ മ്യാൻമാറിൽ പ്രാദേശികമായി നിർമിച്ചു വിൽപ്പനയ്ക്കെത്തിക്കുന്ന ആദ്യ മോഡൽ.

തുടർന്നു ബാഗൊ മേഖലയിൽ സ്ഥാപിക്കുന്ന പുതിയ ശാലയിലേക്കു കാർ നിർമാണം മാറ്റാനാണു നിസാന്രെ പദ്ധതി. മുന്നൂറോളം പേർക്കു ജോലി ലഭിക്കുമെന്നു കരുതുന്ന ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 10,000 യൂണിറ്റാണ്. സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ നടപ്പാവുന്ന പരിഷ്കാരങ്ങളുടെ ഫലമായി മ്യാൻമാറിലെ വാഹന വിപണി മികച്ച വളർച്ച കൈവരിക്കുമെന്നു നിസാൻ പ്രതീക്ഷ പ്രകടിപ്പിച്ചു. വർധിച്ച വിപണന സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്താനാണു കമ്പനി പ്രാദേശികതലത്തിൽ കാർ അസംബ്ലി ആരംഭിക്കുന്നത്. 2013 മുതൽ നിസാൻ മ്യാൻമാറിലേക്കു വാഹനങ്ങൾ ഇറക്കുമതി ചെയ്തു വിൽക്കുന്നുണ്ട്.

Your Rating: