Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രേറ്റയോടു മത്സരിക്കാൻ കിക്സ് അടുത്ത വർഷം

Nissan Kicks 2017 Nissan Kicks

ഹ്യൂണ്ടേയ്‌യുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി ക്രേറ്റയോട് മത്സരിക്കാൻ കിക്സുമായി നിസാൻ എത്തുന്നു. ബ്രസീല്‍ വിപണിയിൽ പുറത്തിറക്കി വിജയം കണ്ട കിക്സിന് ഇന്ത്യയിലും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. റെനൊ ലോഡ്ജി, ഡസ്റ്റർ എന്നീ വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന്റെ മോ‍ഡിഫൈഡ് പതിപ്പിലാണ് കിക്സിന്റെ നിർമാണം. ഉടൻ പുറത്തിറങ്ങുന്ന റെനൊ ക്യാപ്ച്ചറും നിർമിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും.

Nissan Kicks 2017 Nissan Kicks

ടെറാനോയ്ക്കു പകരക്കാരനായേക്കും എന്ന് പ്രതീക്ഷിക്കുന്ന കിക്സ് അടുത്ത വർഷം പകുതിയോടു കൂടി വിപണിയിലെത്തിയേക്കും. ബ്രസീലിയൻ വിപണിയെ ലക്ഷ്യം വെച്ച് കിക്സ് എന്ന് പേരിട്ടിരിക്കുന്ന കോംപാക്റ്റ് എസ് യു വിയുടെ കൺസെപ്റ്റ് 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് ആദ്യമായി പ്രദർശിപ്പിക്കുന്നത്. കൺസെപ്റ്റ് മോ‍ഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് കഴിഞ്ഞ വർഷമാണു ബ്രസീല്‍ വിപണിയിലെത്തിയത്.

Nissan Kicks SV Limited Nissan Kicks

പെട്രോൾ, ഡീസൽ എൻജിനുള്ള കാറിന്റെ പെട്രോൾ പതിപ്പിന് 1.6 ലിറ്റർ എൻജിനും ഡീസൽ പതിപ്പിന് 1.5 ലിറ്റർ എൻജിനുമാകും ഉണ്ടാകുക. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന എസ് യു വിയാണ് കിക്സ്, തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് കിക്സ് നിർമിക്കുന്നത്. പത്തു മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്.

Your Rating: