Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിൽപനാനന്തര സേവനം ശക്തിപ്പെടുത്താൻ നിസാൻ

JAPAN-COMPANY-STOCKS-NISSAN-FILES

നിസാൻ വാഹനഭാഗങ്ങളുടെ മൂന്നാമത്തെ വിപണനശൃംഖല മഹാരാഷ്ട്രയിലെ പൂണെക്കടുത്തുള്ള ചക്കാനിൽ പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ വിൽപനാനന്തര സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണു പുതിയ വിപണന ശൃംഖല ആരംഭിച്ചിരിക്കുന്നത്‍. ചെന്നെ, ഹരിയാന എന്നിവിടങ്ങളിലാണ് നിസാന്റെ മറ്റു വിപണന ശൃംഖലകൾ.

മധ്യഭാരതത്തിലെ മുപ്പത്തിയഞ്ചോളം ഡീലർമാർക്കാകും പുതിയ വിപണന ശൃംഖലയിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാകുക. ഓർഡർ ചെയ്യുന്ന വാഹനഭാഗങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ എത്തിക്കാനാകുമെന്ന് നിസാൻ വെളിപ്പെടുത്തുന്നു. 60,000 ലധികം ചതരശ്ര അടി വലുപ്പമുള്ള പുതിയ വിപണന ശൃംഖലയിൽ എഴുപതിലധികം ജീവനക്കാരുണ്ട്. മഹാരാഷ്ട്ര, ചത്തീസ്ഗഢ്, ഗുജറാത്ത്, ഗോവ, മദ്ധ്യപ്രദേശ്, ഡമാൻ ആൻഡ് ഡിയു ദ്വീപ് തുടങ്ങിയ മേഖലകളിലെ നിസാൻ ഉപയോക്താക്കള്‍ക്കാണ് പുതിയ വിപണന ശൃംഖല ഏറ്റവും ഉപകാരപ്പെടുക.

ഉപഭോക്താക്കളെ അടിസ്ഥാനമാക്കിയാണ് നിസാൻ പ്രവർത്തിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാൻ കമ്പനി പ്രതിഞ്ജാബദ്ധമാണെന്നും പുതിയ വിപണന ശൃംഖലയിലൂടെ ഇതാണു ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടനം ചെയ്തു സംസാരിക്കവേ നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര പറഞ്ഞു. 

Your Rating: