Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളിക്കു കൂട്ടായ് പോളോ ജിടി

nivin-polo-1 Photo Courtesy: Volkswagen Ernakulam Facebook Page

യുവ താര നിരയിലെ പ്രമുഖനാണ് നിവിൻ പോളി. തുടരെ തുടരെ നിരവധി ഹിറ്റു ചിത്രങ്ങൾ നമുക്ക് സമാനിച്ച നിവിന്റെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ഫോക്സ് വാഗൻ പോളോ ജിടി. കളമശേരി കെടിസി ഫോക്സ്‌വാഗനിൽ നിന്നാണ് താരം ചെറു കാർ സ്വന്തമാക്കിയത്. കെടിസി വിൽക്കുന്ന ആയിരത്തി ഒന്നാം കാർ എന്ന പ്രത്യേകതയും നിവിൻ സ്വന്തമാക്കിയ പോളോ ജിടിക്കുണ്ട്. ഏകദേശം 9.2 ലക്ഷം രൂപയാണ് പോളോ ജിടിയുടെ വില.

nivin-polo-2 Photo Courtesy: Volkswagen Ernakulam Facebook Page

ഔഡിയുടെ ലക്ഷ്വറി സെഡാൻ എ6 സ്വന്തമായുള്ള നിവിൻ നഗര യാത്രകൾക്ക് വേണ്ടിയാണ് പോളോ ജിടി സ്വന്തമാക്കിയത്. നേരത്തെ ഹോണ്ട സിആർഎഫ് 450 എന്ന ഡേർട്ട് ബൈക്ക് താരം സ്വന്തമാക്കിയിരുന്നു. റോഡിലും ട്രാക്കിലും ഒരു പോലെ ഉപയോഗിക്കാൻ‌ സാധിക്കുന്ന ബൈക്കാണ് സിആർഎഫ് 450.

nivin-polo Photo Courtesy: Volkswagen Ernakulam Facebook Page

ഫോക്സ്‌വാഗനിന്റെ ചെറുകാറായ പോളോയുടെ കരുത്തു കൂടിയ വകഭേദമാണ് ജിടി. പെട്രോൾ, ഡീസൽ എൻജിനുകളുള്ള ജിടിയുടെ പെട്രോൾ പതിപ്പാണ് നിവിൻ പോളി സ്വന്തമാക്കിയത്. 1.2 ലിറ്റർ എൻജിൻ ഉപയോഗിക്കുന്ന കാറിൽ 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സാണ്. 5000 ആർപിഎമ്മിൽ 105 പിഎസ് കരുത്തും 1500 മുതൽ 4100 വരെ ആർപിഎമ്മിൽ 175 എൻഎം ടോർക്കുമുണ്ട് പോളോ ജിടി ടിഎസ്ഐക്ക്.